നാളികേര ഭക്ഷ്യോത്പന്ന സംസ്കരണത്തില്‍ കോഴ്സ്
Tuesday, July 22, 2014 12:34 AM IST
കൊച്ചി: ആലുവ സൌത്ത് വാഴക്കുളത്തുള്ള നാളികേര വികസന ബോര്‍ഡ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (സിഐടി) നാളികേര സംസ്കരണവും ഉത്പന്നങ്ങളുടെ ഗുണനിലവാരം നിലനിര്‍ത്തലും ആസ്പദമാക്കി ഒരു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങും. ഓഗസ്റ് ആറു മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് ആദ്യ ബാച്ചിന്റെ കോഴ്സ്. ഏതെങ്കിലും സയന്‍സ് വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 28. പഠനോപകരണങ്ങളും ഭക്ഷണവുമടക്കം ഫീസ് 12,000 രൂപയാണ്. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരെ 31നകം വിവരം അറിയിക്കും. ഇവര്‍ നാളികേര വികസന ബോര്‍ഡ്, കൊച്ചി എന്ന പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുത്ത് അയയ്ക്കണം. അപേക്ഷ അയയ്ക്കേണ്ട വിലാസം: പ്രോസസിംഗ് എന്‍ജിനിയര്‍, നാളികേര വികസന ബോര്‍ഡ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (സിഐടി), കീന്‍പുരം, സൌത്ത് വാഴക്കുളം പി.ഒ, ആലുവ - 683105. ഫോണ്‍: 0484-2679680, 9495569300. വെബ്സൈറ്റ്: ംംം.രീരീിൌയീേമൃറ.ിശര.ശി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.