പ്ളസ് വണ്‍ സപ്ളിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ഇന്നുവരെ
Tuesday, July 22, 2014 12:35 AM IST
തിരുവനന്തപുരം: പ്ളസ് വണ്‍ മുഖ്യഅലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ളിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം. മുഖ്യഘട്ടത്തില്‍ അപേക്ഷ സ്കൂളില്‍ സമര്‍പ്പിച്ച് അലോട്ട്മെന്റ് ലഭിക്കാത്തവര്‍ സപ്ളിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി റിന്യൂവല്‍ ഫോം നേരത്തേ അപേക്ഷ സമര്‍പ്പിച്ച സ്കൂളില്‍ സമര്‍പ്പിക്കണം.

ഇതുവരെ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ സ്കൂളുകളില്‍ നിന്നും ലഭിക്കുന്ന പുതിയ അപേക്ഷ പൂരിപ്പിച്ച് സ്കൂളില്‍ സമര്‍പ്പിക്കണം.


മുഖ്യഘട്ടത്തില്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച് പ്രിന്റൌട്ട് സ്കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കാത്തവര്‍ പ്രസ്തുത പ്രിന്റൌട്ടില്‍ പുതിയ ഓപ്ഷനുകള്‍ എഴുതിച്ചേര്‍ത്ത് ഏറ്റവും അടുത്ത സര്‍ക്കാര്‍ /എയിഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കണം. സപ്ളിമെന്ററി അലോട്ട്മെന്റിനായുളള വേക്കന്‍സിയും മറ്റു വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. അലോട്ട്മെന്റിനായുളള അപേക്ഷകള്‍ ഇന്ന് വൈകുന്നേരം നാലു മണിക്കുളളില്‍ സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.