കെഎഫ്സിയും ടൈ കേരളയും കൈകോര്‍ക്കുന്നു
Tuesday, July 22, 2014 12:35 AM IST
കൊച്ചി: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷ(കെഎഫ്സി)നും ടൈ കേരളയും ദീര്‍ഘകാല വായ്പാവിതരണ രംഗത്തു കൈകോര്‍ക്കും. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മേഖലകളിലും മറ്റു നൂതന വ്യവസായ സാങ്കേതിക രംഗങ്ങളിലും കൂടുതല്‍ വായ്പ നല്‍കുന്നതിനുവേണ്ടിയുള്ള സാങ്കേതിക സഹായമാണു കെഎഫ്സിക്കു ലഭിക്കുന്നത്.

കെഎഫ്സിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയി ഉമ്മനും ടൈ കേരളയ്ക്കു വേണ്ടി ജോണ്‍ പോളും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. ടൈ കേരളയ്ക്കുവേണ്ടി ചന്ദ്രശേഖരന്‍, രാജേഷ് നായര്‍ എന്നിവരും കെഎഫ്സിയെ പ്രതിനിധീകരിച്ച് എ.സി സാഹു, അഹമ്മദ്, കെ.കെ മോഹന്‍, ഹിരണ്‍ദാസ് എന്നിവരും പ്രസംഗിച്ചു.


2014-15 സാമ്പത്തിക വര്‍ഷത്തില്‍ 1,050 കോടി രൂപയുടെ വായ്പാ അനുമതിയും 880 കോടി രൂപയുടെ വിതരണവും 700 കോടി രൂപയുടെ തിരിച്ചടവുമാണു കെഎഫ്സി ലക്ഷ്യമിടുന്നതെന്നു ജോയി ഉമ്മന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.