മറാത്തി വിഭാഗത്തിന് പട്ടികവര്‍ഗ ആനുകൂല്യം
Tuesday, July 22, 2014 12:35 AM IST
തിരുവനന്തപുരം: 29-04-2014 മുതലുള്ള വിജ്ഞാപനങ്ങള്‍ക്ക് മറാത്തി വിഭാഗത്തിന് പട്ടികവര്‍ഗ സംവരണാനുകൂല്യം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു. സ്പെഷ്യല്‍ റിക്രൂട്ട്മെന്റിനും എന്‍സിഎ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും വിജ്ഞാപനം ചെയ്ത തസ്തികകള്‍ക്ക് ഇതിനോടനുബന്ധിച്ച് കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനം പുറപ്പെടുവിക്കും. അതോടൊപ്പം ഇക്കൊല്ലം മാര്‍ച്ച് 29 മുതലുള്ള പൊതുവിജ്ഞാപനങ്ങള്‍ക്ക് മറാത്തി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജാതി മാറ്റിനല്‍കുന്നതിനുള്ള അവസരം നല്‍കും.


മറാത്തി വിഭാഗത്തിന് സംവരണാനുകൂല്യം അനുവദിച്ച് 2013 സപ്തംബര്‍ 19നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവായത്. പിഎസ്സിയുടെ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം അടുത്തമാസം ഉദ്ഘാടനം ചെയ്യും. പട്ടത്തെ പിഎസ്സി ആസ്ഥാന മന്ദിരത്തോട് ചേര്‍ന്നാണ് പുതിയ കേന്ദ്രം. പിഎസ്സി നേരത്തെ ഓണ്‍ലൈന്‍ പരീക്ഷ വിജയകരമായി നടത്തിയിരുന്നു. തുടര്‍ന്നും ഓണ്‍ലൈന്‍ പരീക്ഷ നടത്താനാണ് പിഎസ്സി തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.