മന്ത്രവാദചികിത്സയ്ക്കിടെ യുവതിയുടെ മരണം: ഒളിവിലായിരുന്ന വ്യാജസിദ്ധന്‍ അറസ്റില്‍
മന്ത്രവാദചികിത്സയ്ക്കിടെ യുവതിയുടെ മരണം: ഒളിവിലായിരുന്ന വ്യാജസിദ്ധന്‍ അറസ്റില്‍
Tuesday, July 22, 2014 12:13 AM IST
കരുനാഗപ്പള്ളി: തഴ വ വട്ടപറമ്പ് കണ്ണങ്കരക്കുറ്റിയില്‍ ഹ സീന (27) മന്ത്രവാദ ചികിത്സയ്ക്കിടെ മരി ച്ച സംഭവത്തില്‍ ഒളിവിലായിരുന്ന വ്യാ ജ സിദ്ധന്‍ അറസ്റി ല്‍. നൂറനാട് ആദിക്കാട്ട് കുളങ്ങര ബിസ്മി മന്‍സിലില്‍ സിറാജുദീന്‍ എന്നുവിളിക്കുന്ന മുഹമ്മദ് സിറാജ് (36) ആണ് പത്ത നം തിട്ടയില്‍ അറസ്റിലായത്.

പ്രതിയെ ഇന്നു കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കും. ഹസീനയുടെ മരണശേഷം ഒളിവില്‍പ്പോയ ഇയാള്‍ വിവിധ ജില്ലകളില്‍ ചുറ്റിക്കറങ്ങി പത്തനംതിട്ടയില്‍ സഹോദരിയുടെ വീട്ടില്‍ എ ത്തി. തുടര്‍ന്നു തമിഴ്നാട്ടിലെ ഏര്‍വാടി മുസ്ലിം പള്ളിയിലേക്കു പോകുന്നതിന് ബസ്സ്റാന്‍ഡിലേക്കു വരുമ്പോഴാ ണു പോലീസ് സം ഘം പിടികൂടിയത്.

ഇയാള്‍ കേസിലെ ഒന്നാം പ്രതിയാണ്. രണ്ടും മൂന്നും പ്രതികളായ കൊല്ലപ്പെട്ട ഹസീനയുടെ പിതാവ് കണ്ണങ്കര കുറ്റിയില്‍ വീട്ടില്‍ ഹസനെയും മന്ത്രവാദിയുടെ സഹായി പുലിയൂര്‍വഞ്ചി വടക്ക് ചെറുതോട്ടുവയില്‍ വീട്ടില്‍ റിട്ട. അധ്യാപകന്‍ അബ്ദുല്‍ കബീറിനെയും നേരത്തേ അറസ്റു ചെയ്തിരുന്നു.


വിവാഹത്തട്ടിപ്പ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സിറാജുദീന്‍. ഹസീനയെ ഇയാള്‍ ബോധപൂര്‍വം കൊലപ്പെടുത്തിയെന്നാണു പോലീസ് നിഗമനം. അന്വേഷണസംഘത്തില്‍ എസ്ഐ രമേശ്, എസ്ഐ രാജശേഖരന്‍പിള്ള, എഎസ് ഐ ശശികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രസന്നകുമാര്‍, ജയകുമാര്‍, എം. എസ്. നാഥ്, മദനന്‍, അനില്‍ എന്നിവരുമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.