ബൈക്കും കാറും കൂട്ടിയിടിച്ച് എന്‍ജിനിയറിംഗ് വിദ്യാര്‍ഥി മരിച്ചു
ബൈക്കും കാറും കൂട്ടിയിടിച്ച്  എന്‍ജിനിയറിംഗ് വിദ്യാര്‍ഥി മരിച്ചു
Tuesday, July 22, 2014 12:13 AM IST
ചങ്ങനാശേരി: ബൈക്കും കാറും കൂട്ടിയിടിച്ച് എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി മരിച്ചു. കുന്നന്താനം പാമല കുരിശടിക്കു സമീ പം മാലിയില്‍ ജോര്‍ജുകുട്ടി മാത്തന്റെ മകന്‍ ജെഫിന്‍ ജോര്‍ജാണ്(20) മരിച്ചത്.

സഹയാത്രികനും സുഹൃത്തുമായ പായിപ്പാട് കുറ്റപ്പുഴ കമ്പംകാലില്‍ കെ.കെ.തൌസീഫിനു(20) ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30നു ചങ്ങനാശേരി ബൈപാസില്‍ മോര്‍ക്കുളങ്ങര ഭാഗത്താണ് അപകടം. ജെഫിന്‍ ജോര്‍ജ് സംഭവസ്ഥലത്തു തന്നെ മരിച്ചു.

ജെഫിന്റെ മൃതദേഹം ചങ്ങനാശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ ഏറ്റുവാങ്ങി നാലുകോടി സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു.

സംസ്കാരം പിന്നീട്. പരിക്കേറ്റ തൌസീഫിനെ ജനറല്‍ ആശുപത്രിയില്‍ അടിയന്തര ശുശ്രൂഷ നല്‍കി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ജെഫിന്‍ പത്തനംതിട്ട മലയാലപ്പുഴ മുസലിയാര്‍ കോളജിലെ മൂന്നാം വര്‍ഷ സിവില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയും തൌസീഫ് മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയുമാണ്.


ബൈ ക്കും കാറും ചങ്ങനാശേരിയില്‍ നിന്നു ബൈപാസ് റോഡിലൂടെ കോട്ടയം ഭാഗത്തേക്ക് ഒരേദിശയില്‍ പോവുകയായിരുന്നു. മുന്‍പില്‍ പോയ ബൈക്ക് പെട്ടെന്നു വെട്ടിച്ചു തിരിച്ചതാണ് അപകടത്തിനു കാരണമായതെന്നു പോലീസ് പറഞ്ഞു. വട്ടം തിരിച്ച ബൈക്കില്‍ ഇടിക്കാതിരിക്കാനായി കാര്‍ വല ത്തേക്കു വെട്ടിച്ചെങ്കിലും നിയന്ത്രണം വിട്ടു ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കിന്റെ പിന്നിലിരുന്ന ജെഫിന്‍ കാറിനടിയിലേക്കു തെറിച്ചുവീണു.

കാറിന്റെ ഡ്രൈവര്‍ മുത്തൂര്‍ വടക്കേക്കരയില്‍ രാജേഷ്(30), യാത്രക്കാരായ ചെങ്ങന്നൂര്‍ കുടവട്ടൂര്‍ നിക്കി(35), ചെങ്ങന്നൂര്‍ പുത്തന്‍ചരിവില്‍ സ്നേഹ ടിറ്റു(32), സ്നേഹയുടെ മകള്‍ റോണ്‍ (ആറ്)ചെങ്ങന്നൂര്‍ തിടമേല്‍ ഡാനി(22) എന്നിവരെ പരിക്കുകളോടെ ചെത്തിപ്പുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജെഫിന്റെ പിതാവ് ജോര്‍ജുകുട്ടിക്കും സഹോദരന്‍ ജോബിനും ഖത്തറില്‍ ജോലിയാണ്. ഇരുവരും ഇന്ന് രാവിലെ വീട്ടിലെത്തും. മാതാവ്: കൊച്ചുമോള്‍. സംസ്കാരം പിന്നീട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.