കാരുണ്യ: പ്രധാന ആശുപത്രികളില്‍ ഹെല്‍പ് ഡെസ്ക് സ്ഥാപിക്കുമെന്നു കെ.എം. മാണി
കാരുണ്യ: പ്രധാന ആശുപത്രികളില്‍ ഹെല്‍പ് ഡെസ്ക് സ്ഥാപിക്കുമെന്നു കെ.എം. മാണി
Saturday, July 26, 2014 12:16 AM IST
തിരുവനന്തപുരം: കാരുണ്യ ചികിത്സാസഹായ പദ്ധതിയെപ്പറ്റി പൊതുജനങ്ങള്‍ക്കു വിവരങ്ങളും നടപടിക്രമം സംബന്ധിച്ച മാര്‍ഗനിര്‍ദേശവും നല്‍കുന്നതിനു പ്രധാന ആശുപത്രികളില്‍ ഹെല്‍പ് ഡെസ്ക് സ്ഥാപിക്കുമെന്നു ധനമന്ത്രി കെ.എം. മാണി അറിയിച്ചു. തുടക്കമെന്നനിലയില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലും ഉടന്‍ ഹെല്‍പ് ഡെസ്ക് സജ്ജീകരിക്കും.

കാരുണ്യപദ്ധതിയുടെ സഹായം പുതിയ ഉയരങ്ങളില്‍ എത്തിയതായി മന്ത്രി പറഞ്ഞു. ഇതിനകം പാവപ്പെട്ട 40,551 രോഗികള്‍ക്കു 427.74 കോടി രൂപയുടെ ചികിത്സാസഹായം അനുവദിച്ചു. കാരുണ്യ ബെനവലന്റ് ഫണ്ടിന്റെ കഴിഞ്ഞദിവസം നടന്ന സംസ്ഥാനതല സമിതി യോഗം 3733 രോഗികള്‍ക്ക് 40.45 കോടിയുടെ സഹായം അനുവദിച്ചതോടെയാണ് തുക 400 കോടി കവിഞ്ഞത്. പദ്ധതിയെപ്പറ്റി പൊതുജനങ്ങളില്‍ കൂടുതല്‍ അവബോധമുണ്ടാക്കുന്നതിനു സര്‍ക്കാര്‍ ആശുപത്രികളിലും കാരുണ്യപദ്ധതിയില്‍ അക്രഡിറ്റ് ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിലും ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചുവരികയാണ്. ലഘുലേഖകളും തയാറാക്കി വിതരണത്തിനു സജ്ജമാക്കിയിട്ടുണ്െടന്നു മന്ത്രി മാണി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.