ലിബിയയിലെ സ്ഥിതി ആശങ്കാജനകമെന്നു മാതാപിതാക്കള്‍
Saturday, July 26, 2014 12:19 AM IST
കോട്ടയം: ദിവസങ്ങളായി ആശുപത്രിയില്‍നിന്നു പുറത്തിറങ്ങാന്‍പോലും കഴിയാത്ത അവസ്ഥയാണു ലിബിയയിലേതെന്നു നഴ്സുമാര്‍ പറഞ്ഞതായി മാതാപിതാക്കള്‍. ഇന്നലെ കോട്ടയത്തു ചേര്‍ന്ന ലിബിയയിലെ നഴ്സുമാരുടെ രക്ഷകര്‍ത്താക്കളുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതാണ് അവര്‍. ശമ്പളവും ഭക്ഷണവും ലഭിക്കുന്നുണ്െടങ്കിലും ആശുപത്രിയില്‍നിന്നു പുറത്തിറങ്ങി ഹോസ്റലിലേക്കു പോകാന്‍പോലും കഴിയുന്നില്ല. പണമെടുക്കാനോ മറ്റോ പുറത്തുപോയാല്‍ തിരിച്ചെത്തുമെന്നു യാതൊരു ഉറപ്പുമില്ല. കഴിഞ്ഞ കാരാപ്പുഴ സ്വദേശിയായ നഴ്സ് ബാങ്കില്‍നിന്നു പണമെടുത്തു ടാക്സി കാറില്‍ വീട്ടിലേക്കു മടങ്ങവേ, പാതിവഴിയില്‍ കാര്‍ നിര്‍ത്തി ടാക്സി ഡ്രൈവര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും പാസ്പോര്‍ട്ടും പിടിച്ചെടുത്തു. കരഞ്ഞു പറഞ്ഞതിനെത്തുടര്‍ന്നു പാസ്പോര്‍ട്ട് മാത്രം തിരികെ നല്‍കി. ട്രിപ്പോളിയില്‍ എങ്ങും അരക്ഷിതാവസ്ഥയാണെന്നു നഴ്സുമാര്‍ പറഞ്ഞതായി രക്ഷിതാക്കള്‍ പറഞ്ഞു.


രാത്രി- പകല്‍ ഭേദമെന്യേ ആശുപത്രിയുടെ പുറത്ത് വെടിയൊച്ചകളാണ്. എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്നു മാത്രമാണ് നഴ്സുമാരുടെ പ്രാര്‍ഥന. ലക്ഷങ്ങള്‍ കടമെടുത്ത് ജോലി കണ്െടത്തിയവരാണു നല്ലൊരു പങ്കും. ദുരിതത്തില്‍ കഴിയുന്ന നഴ്സുമാരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തിര സഹായമുണ്ടാകണമെന്ന് ഇന്നലെ കോട്ടയത്തു ചേര്‍ന്ന നഴ്സുമാരുടെ രക്ഷിതാക്കളുടെ യോഗം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നിവേദനം നല്‍കി. കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ്, സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.