ബ്ളായ്ക്ക്മെയില്‍ കേസ് പ്രതി ജയചന്ദ്രന്‍ ഒളിവില്‍ കഴിഞ്ഞത് എംഎല്‍എ ഹോസ്റലില്‍
ബ്ളായ്ക്ക്മെയില്‍ കേസ് പ്രതി ജയചന്ദ്രന്‍ ഒളിവില്‍ കഴിഞ്ഞത് എംഎല്‍എ ഹോസ്റലില്‍
Saturday, July 26, 2014 12:03 AM IST
തിരുവനന്തപുരം: കൊച്ചി ബ്ളായ്ക്ക്മെയില്‍ കേസിലെ അഞ്ചാം പ്രതി ചേര്‍ത്തല സ്വദേശി ജയചന്ദ്രന്‍ ഒളിവില്‍ കഴിഞ്ഞത് എംഎല്‍എ ഹോസ്റലില്‍. മുന്‍ എംഎല്‍എ ശരത്ചന്ദ്രപ്രസാദിന്റെ പേരില്‍ എടുത്ത മുറിയിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. ബുധനാഴ്ച രാത്രിയാണു കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം ജയചന്ദ്രനെ അറസ്റ് ചെയ്തത്. എംഎല്‍എ ഹോസ്റലിലെ നോര്‍ത്ത് ബ്ളോക്കിലെ 47-ാം നമ്പര്‍ മുറിയിലാണ് ഇയാള്‍ ഒളിവില്‍ താമസിച്ചിരുന്നത്.

നിയമസഭാ സ്പീക്കറുടെയും സെക്രട്ടറിയുടെയും അനുമതിയോടെയാണ് കൊച്ചിയില്‍നിന്നുള്ള അന്വേഷണസംഘം അതീവ രഹസ്യമായി മുറിയില്‍ പരിശോധന നട ത്തിയത്. പോലീസ് സംഘം എംഎല്‍എ ഹോസ്റലില്‍ എത്തിയെന്ന വിവരമറിഞ്ഞു ജയചന്ദ്രന്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മൊബൈ ല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഒളിത്താവളമായി എംഎല്‍എ ഹോസ്റല്‍ ഉപയോഗിച്ചു വന്നിരുന്നതായി പോലീസിനു ബോധ്യമായത്. തുടര്‍ന്ന് എറണാകുളം റേഞ്ച് ഐജി എം. ആര്‍. അജിത്കുമാറിന്റെ നിര്‍ദേശാനുസരണം പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തുകയായിരുന്നു. ലോക്കല്‍ പോലീസിനെ അറിയിക്കാതെയാണു കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം പ്രവര്‍ത്തിച്ചത്.


രാഷ്ട്രീയ- ബിസിനസ് രംഗങ്ങളി ലെ പ്രമുഖരെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെത്തിച്ചു പെണ്‍കുട്ടികളെ അവര്‍ക്കു കാഴ്ചവച്ച് ഈ രംഗങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തിയെന്നും പിന്നീട് പെണ്‍കുട്ടികളെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തി കോടികള്‍ തട്ടിയെന്നുമാണ് ഇയാള്‍ക്കെതിരേയുള്ള കേസ്.

എംഎല്‍എ ഹോസ്റലില്‍ പെണ്‍വാണിഭക്കേസിലെ പ്രതി ഒളിവില്‍ താമസിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്നു പ്രതിപക്ഷ കക്ഷികള്‍ നിയമസഭയിലേക്കു മാര്‍ച്ച് നടത്തി.

അതേസമയം, ജയചന്ദ്രനു മുറി അനുവദിക്കാന്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും കൊട്ടാരക്കര സ്വദേശി സുനിലിനാണു മുറി തരപ്പെടുത്തി നല്‍കിയതെന്നും ശരത് ചന്ദ്രപ്രസാദ് അറിയിച്ചു. സുനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഇവന്റ് മാനേജ്മെന്റ് നടത്തിപ്പുകാരനെന്ന നിലയില്‍ ജയചന്ദ്രനെ തനിക്കു മുന്‍പരിചയമുണ്െടന്നും ശരത് ചന്ദ്രപ്രസാദ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.