മണപ്പുറം മിന്നലൈ സിനിമ, ടിവി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Saturday, July 26, 2014 12:22 AM IST
കൊച്ചി: ഒന്‍പതാമത് മണപ്പുറം മിന്നലൈ സിനിമ, ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മങ്കിപ്പെന്‍ ആണ് മികച്ച ചിത്രം. മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി (ആമേന്‍). മികച്ച നടന്‍ ഫഹദ് ഫാസില്‍ (ആര്‍ട്ടിസ്റ്, 24 കാതം നോര്‍ത്ത്). മികച്ച നടി ആന്‍ അഗസ്റ്റിന്‍ (ആര്‍ട്ടിസ്റ്). മികച്ച ബാലതാരം സനൂപ് (മങ്കിപ്പെന്‍). മികച്ച തിരക്കഥാകൃത്ത് അനില്‍ രാധാകൃഷ്ണമേനോന്‍ (24 കാതം നോര്‍ത്ത്). മികച്ച ഛായാഗ്രാഹകന്‍ സുജിത് വാസുദേവന്‍ (ദൃശ്യം, മെമ്മറീസ്). മികച്ച സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ള (ആമേന്‍). മികച്ച ഗാനരചയിതാവ് സോഹന്‍ലാല്‍ (ടീന്‍സ്, കഥവീട്). അഭിനയരംഗത്തെ സുദീര്‍ഘമായ സാന്നിധ്യം കൊണ്ട് ശ്രദ്ധേയനായ നടന്‍ ജനാര്‍ദ്ദനന് ചലച്ചിത്രരത്ന പുരസ്ക്കാരം നല്‍കി ആദരിക്കുമെന്ന് സിനിമ അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ മെക്കാര്‍ട്ടിന്‍, ടിവി അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ റോയ് മണപ്പള്ളില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ടെലിവിഷന്‍ വിഭാഗത്തില്‍ രമേശ് ബാബു നിര്‍മാണം നിര്‍വഹിച്ച് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സ്ത്രീധനം മികച്ച പരമ്പരയായി തെരഞ്ഞെടുത്തു. മികച്ച നടന്‍ പ്രേം പ്രകാശ് (ആകാശദൂത്-സൂര്യ ടിവി), മികച്ച നടി വരദ (അമല-മഴവില്‍ മനോരമ). മികച്ച പരമ്പര സംവിധായകന്‍ പ്രവീണ്‍ കടക്കാവൂര്‍ (കുങ്കുമപ്പൂവ്-ഏഷ്യാനെറ്റ്). മികച്ച തിരക്കഥാകൃത്ത് പ്രദീപ് പണിക്കര്‍ (കുങ്കുമപ്പൂവ്-ഏഷ്യാനെറ്റ്), മികച്ച സഹനടന്‍ ഇബ്രാഹിംകുട്ടി (അമ്മ-ഏഷ്യാനെറ്റ്). മികച്ച സഹനടി ബീനാ ആന്റണി (അമല-മഴവില്‍ മനോരമ, സരയൂ-സൂര്യ), മികച്ച നടന്‍ നെഗറ്റീവ് ദിനേശ് പണിക്കര്‍ (പട്ടുസാരി-മഴവില്‍ മനോരമ), മികച്ച നടി നെഗറ്റീവ് ജീജാ സുരേന്ദ്രന്‍ (കുങ്കുമപ്പൂവ്-ഏഷ്യാനെറ്റ്). മികച്ച ഹാസ്യനടന്‍ നിയാസ്, ഹാസ്യനടി സ്നേഹ(മറിമായം-മഴവില്‍ മനോരമ). വി.എം. ദീപ (നല്ല മണ്ണ്-ഏഷ്യാനെറ്റ് ന്യൂസ്), യമുന (ഡി ഫോര്‍ ഡാന്‍സ്-മഴവില്‍ മനോരമ), അമൃത (മമ്മി ആന്‍ഡ് മീ-കൈരളി), സുബിത സുകുമാര്‍ (ഗള്‍ഫ് ദിസ് വീക്ക്-ജീവന്‍), ഹര്‍ഷ പ്രകാശ് (കലൈഡോസ്കോപ്-ഇന്‍ഡ്യാവിഷന്‍), വീണപ്രസാദ് (മികച്ച വാര്‍ത്താ അവതാരക-മനോരമ ന്യൂസ്), ജോയ് ജോണ്‍ (മികച്ച പരിപാടി അവതാരകന്‍, വാല്‍ക്കണ്ണാടി-ഏഷ്യാനെറ്റ്) എം.എസ്. ശ്രീകല (ചര്‍ച്ച പരിപാടി അവതാരക, അകം പുറം-മാതൃഭൂമി ന്യൂസ്) എന്നിവരും പുരസ്ക്കാരങ്ങള്‍ക്ക് അര്‍ഹരായി. മികച്ച ചലച്ചിത്രാധിഷ്ഠിത പരിപാടിയായി കപ്പ ടിവിയിലെ സ്റാര്‍ജാം തെരഞ്ഞെടക്കപ്പെട്ടു.


മികച്ച സാമൂഹ്യ പ്രസക്ത വാര്‍ത്താ റിപ്പോര്‍ട്ടിന് രഞ്ജിത് എന്‍. നായരും (ജയഹിന്ദ് ടിവി), മികച്ച വ്യക്ത്യാധിഷ്ഠിത വാര്‍ത്താ റിപ്പോര്‍ട്ടിന് ഡാനി പോളും (കൈരളി പീപ്പിള്‍) അര്‍ഹരായി. ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡുകള്‍. 28നു വൈകുന്നേരം ആറിന് കൊച്ചി ഡ്രീംസ് ഹോട്ടലിലെ അവാര്‍ഡ് നിശയില്‍ പുരസ്കാരം വിതരണം ചെയ്യും. കമ്മിറ്റി അംഗങ്ങളായ സംവിധായകന്‍ സോഹന്‍, ദീപന്‍, പെഗാസസ് ചെയര്‍മാന്‍ അജിത് രവി എന്നിവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.