ജസ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളണമെന്നു കേരള മദ്യനിരോധന സമിതി
Saturday, July 26, 2014 12:23 AM IST
കൊച്ചി: മദ്യനയം സംബന്ധിച്ച ജസ്റീസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശിപാര്‍ശകള്‍ തള്ളണമെന്നു കേരള മദ്യനിരോധന സമിതി പ്രസിഡന്റ് ജേക്കബ് മണ്ണാറപ്രായില്‍ കോറെപ്പിസ്കോപ്പ മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായി മദ്യവ്യാപനം തടഞ്ഞു മദ്യമുക്ത കേരളം രൂപപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണു കമ്മീഷനെ നിയോഗിച്ചത്. എന്നാല്‍, കമ്മീഷന്‍ റിപ്പോര്‍ട്ട് അബ്കാരികളെ സഹായിക്കുന്നതും മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കാനുള്ളതുമാണെന്ന് നിവേദനത്തില്‍ പറയുന്നു.


നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ച ബാറുകള്‍ ഒന്നുപോലും തുറക്കരുതെന്നും നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്നവയില്‍ നിയമവിരുദ്ധമായവ അടച്ചുപൂട്ടണമെന്നും ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റുകളുടെ എണ്ണം ഘട്ടംഘട്ടമായി കുറച്ചു സംസ്ഥാനത്തു സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നും നിവേദന ത്തില്‍ ആവശ്യപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.