മഹിളാ ഐക്യവേദി സംസ്ഥാനസമ്മേളനം ഏറ്റുമാനൂരില്‍
Saturday, July 26, 2014 12:24 AM IST
കോട്ടയം: മഹിളാ ഐക്യവേദിയുടെ സംസ്ഥാനസമ്മേളനം ഓഗസ്റ് മൂന്നിന് ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ ഒമ്പതിനു ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ഉദ്ഘാടനം ചെയ്യും. മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് നിഷ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പ്രസംഗിക്കും. 750 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, വൈസ്പ്രസിഡന്റ് പി.ജി. ശശികല, സെക്രട്ടറി അംബിക തമ്പി, ജനറല്‍ സെക്രട്ടറി ശാന്തമ്മ കേശവന്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.