ലിബിയയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചെന്നു മുഖ്യമന്ത്രി
ലിബിയയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചെന്നു മുഖ്യമന്ത്രി
Saturday, July 26, 2014 12:24 AM IST
കാഞ്ഞിരപ്പള്ളി: ലിബിയയില്‍ കുടുങ്ങിയ മലയാളികളെ കരമാര്‍ഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയിലെ എയര്‍പോട്ട് കലാപകാരികള്‍ കൈയടക്കിയതിനെത്തുടര്‍ന്ന് മറ്റ് രാജ്യങ്ങളുടെ സഹകരണത്തോടെ ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്െടന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.