യുഐഡി കൃത്രിമം: 24 അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍
Saturday, July 26, 2014 12:27 AM IST
തിരുവനന്തപുരം: യുഐഡി, ആധാര്‍ നമ്പര്‍ വ്യാജമായി രേഖപ്പെടുത്തി സ്കൂള്‍ അധികൃതര്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടുന്നു എന്ന പരാതിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്തി. ചില സ്കൂളുകളില്‍ കൃത്രിമം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളിലുള്ള 24 അധ്യാപകരെ സസ്പെന്‍ഡ് ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.


കുട്ടികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് തെറ്റായ യുഐഡി രേഖകള്‍ ശേഖരിച്ചതിനും വിദ്യാഭ്യാസവകുപ്പിനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് സസ്പെന്‍ഷന്‍. വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറും (അക്കാഡമിക്) സൂപ്പര്‍ ചെക് സെല്‍ ഓഫീസറും നടത്തിയ പരിശോധനയിലാണു ക്രമക്കേട് കണ്െടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.