കാന്‍സര്‍ വാര്‍ഡില്‍നിന്നു റേഡിയേഷന്‍ ഏറ്റതായി പരാതി; രണ്ടു കുട്ടികള്‍ക്കും കാന്‍സര്‍ ബാധിച്ചെന്ന്
Saturday, July 26, 2014 12:28 AM IST
കോട്ടയം: മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വാര്‍ഡില്‍ രോഗിക്കു ചികിത്സ നല്‍കുന്നതിനിടെ റേഡിയേഷന്‍ ഏറ്റെന്നും അതുവഴി തന്റെ രണ്ടു കുട്ടികള്‍ക്കും കാന്‍സര്‍ ബാധിച്ചെന്നും ജീവനക്കാരിയുടെ പരാതി. കാന്‍സര്‍ ബാധിതകരെ ചികിത്സിക്കുന്നതിനിടെയാണ് റേഡിയേഷന്‍ ഏറ്റതെന്ന് ആര്‍പ്പൂക്കര ഈസ്റ് മേനാച്ചേരില്‍ ടി.ജെ. എല്‍സമ്മ പത്രസമ്മേളനത്തിലൂടെ പരാതിപ്പെട്ടു. പിന്നീടുണ്ടായ രണ്ടു കുട്ടികളിലും കാന്‍സര്‍ കണ്െടന്നും ഇവര്‍ക്കു ചികിത്സയ്ക്കു പണംകണ്െടത്താതെ ബുദ്ധിമുട്ടുകയാണെന്നും ഹൃദ്രോഗികൂടിയായ എല്‍സമ്മ പറഞ്ഞു.

1988 മുതല്‍ മെഡിക്കല്‍ കോളജില്‍ താത്കാലിക ജീവനക്കാരിയാണ്. കാന്‍സര്‍ വാര്‍ഡില്‍ സൂചി വയ്ക്കുന്ന രോഗികളെ കരുതലില്ലാതെ പിടിച്ചതിനെത്തുടര്‍ന്നാണു തനിക്കു റേഡിയേഷന്‍ ഏറ്റത്.


രോഗം മൂലം മൂത്തമകന്‍ 90 ശതമാനം തളര്‍ച്ചയിലാണ്. രണ്ടാമത്തെ കുട്ടിക്കും രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. തന്റെ ശരീരത്തിലേറ്റ റേഡിയേഷന്‍ വികിരണമാണു കുട്ടികളുടെ രോഗത്തിനാധാരമെന്ന് എത്സമ്മ പറയുന്നു. വാടകവീട്ടില്‍ താമസിക്കുന്ന എത്സമ്മയുടെ ഭര്‍ത്താവ് ഓട്ടോറിക്ഷാ ഡ്രൈവറണ്. എത്സമ്മയുടെ ജോലി സ്ഥിരപ്പെടുത്തണമെന്നു നിര്‍ദേശമുണ്ടായെങ്കിലും പാലിക്കപ്പെട്ടില്ലെന്നും പരാതിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.