ഗല്‍ഫിലേക്കു മയക്കുമരുന്നു കൊടുത്തയച്ച കേസിലെ പ്രതിക്കു ജാമ്യം
Saturday, July 26, 2014 12:29 AM IST
കൊച്ചി: ഗള്‍ഫില്‍ ജോലിക്കു പോയ പിഴല സ്വദേശി ഷിജുവിന്റെ കൈയില്‍ മയക്കുമരുന്നു കൊടുത്തയച്ച കേസിലെ മുഖ്യപ്രതി ചേരാനല്ലൂര്‍ ഇടയക്കുന്നം മാതിരപ്പള്ളി വീട്ടില്‍ അമലിന് (21) എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 20,000 രൂപയ്ക്കും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ഉറപ്പിന്മേലുമാണ് ജാമ്യം. ജാമ്യക്കാരില്‍ ഒരാള്‍ അടുത്ത ബന്ധുവായിരിക്കണം. തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം, ജാമ്യ കാലയളവില്‍ സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയ വ്യവസ്ഥകളുമുണ്ട്. പിഴല കണ്ണപ്പാട്ട് വീട്ടില്‍ ഷിജുവിന്റെ കൈയിലാണ് പുസ്തകമെന്ന പേരില്‍ മയക്കുമരുന്ന് കൊടുത്തയച്ചത്. അബുദാബിയില്‍ പിടിയിലായ ഷിജു കഴിഞ്ഞ ദിവസമാണ് ജയില്‍മോചിതനായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.