കാട്ടുപോത്തിനെ വേട്ടയാടിയ കേസ്: ഒന്നാംപ്രതിക്കു ജാമ്യം നിഷേധിച്ചു
Saturday, July 26, 2014 12:30 AM IST
മൂന്നാര്‍: കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ഒന്നാംപ്രതി ദേവികുളം ചിറ്റടിച്ചാല്‍ ചന്ദ്രനു ദേവികുളം ഫസ്റ് ക്ളാസ് ജുഡീഷല്‍ കോടതി മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ചു. കേസില്‍ അറസ്റിലായ ഏക പ്രതിയാണിയാള്‍.

അറസ്റിലായ ചന്ദ്രന്‍ ആശുപത്രിയില്‍ കഴിയുന്നതിനിടെയാണു ദേവികുളം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസിലെ രണ്ടു മുതല്‍ നാലു വരെയുള്ള പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. രണ്ടും മൂന്നും പ്രതികളായ ദേവികുളം സ്റേഷനിലെ പോലീസുകാരായ അനില്‍ കൃഷ്ണ, പ്രദീഷ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.


മൂന്നാറില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള സൈലന്റ് വാലിയില്‍ മെത്താഫ് എന്ന സ്ഥലത്തുവച്ചാണ് 800 കിലോയോളം തൂക്കംവരുന്ന കാട്ടുപോത്തിനെ കൊല പ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.