ന്യൂമാന്‍ കോളജ് ജൂബിലി ഡോക്യുമെന്ററി പുറത്തിറക്കുന്നു
Saturday, July 26, 2014 12:30 AM IST
തൊടുപുഴ: ന്യൂമാന്‍ കോളജിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡോക്യുമെന്ററി പുറത്തിറക്കുന്നു. കോളജിന്റെ ചരിത്രവും കടന്നു വന്ന നാള്‍വഴികളും കോര്‍ത്തിണക്കിയാണു ഡോക്യുമെന്ററി നിര്‍മിക്കുന്നത്.

കോളജിലെ പൂര്‍വാധ്യാപകര്‍, പൂര്‍വവിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ അനുഭവങ്ങള്‍, കോളജ് ചരിത്രത്തിലെ നാഴികക്കല്ലുകള്‍ തുടങ്ങിയവയെല്ലാം ചേര്‍ത്ത് തയാറാക്കുന്ന ഡോക്യുമെന്ററി അരമണിക്കൂര്‍ ദൈര്‍ഘ്യം ഉണ്ടാകും.


കോളജില്‍നിന്നു പഠിച്ചിറങ്ങിയ പ്രഗല്ഭരുടെ അഭിമുഖങ്ങളും ഡോക്യൂമെന്ററിയില്‍ ഉള്‍പ്പെടുത്തും. ഈ ഡോക്യുമെന്ററിയില്‍ ഉള്‍ക്കൊള്ളിക്കുന്നതിനായി മുന്‍കാല സ്മാരകങ്ങള്‍, ഫോട്ടോകള്‍, വീഡിയോ തുടങ്ങിയവ കൈവശമുള്ളവര്‍ 9495386430, 09600424982 എന്നീ നമ്പറുകളില്‍ യഥാക്രമം പ്രഫ. ജോസ് അഗസ്റ്റിന്‍, കെ.കെ. അനസ് എന്നിവരെ ബന്ധപ്പെടണമെന്നു പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോസഫ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.