ജസ്റീസ് കെ.എം. ജോസഫിനു ഫുള്‍കോര്‍ട്ട് റഫറന്‍സ് നല്‍കി
Saturday, July 26, 2014 12:30 AM IST
കൊച്ചി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റീസായി നിയമിതനായ ജസ്റീസ് കെ.എം. ജോസഫിന് ഹൈക്കോടതിയില്‍ ഫുള്‍കോര്‍ട്ട് റഫറന്‍സോടെ യാത്രയയപ്പു നല്‍കി. ചടങ്ങില്‍ ചീഫ് ജസ്റീസ് മഞ്ജുള ചെല്ലൂര്‍, അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി, ഹൈക്കോര്‍ട്ട് അഡ്വക്കറ്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എസ്.പി. ചാലി എന്നിവര്‍ പ്രസംഗിച്ചു. ഹൈക്കോടതി ജഡ്ജിമാരും അഭിഭാഷകരും ഹൈക്കോടതി ജീവനക്കാരും പങ്കെടുത്തു.


സമൂഹത്തിന്റെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ അഭിഭാഷകര്‍ക്കു കഴിയണമെന്ന് ജസ്റീസ് ജോസഫ് മറുപടിപ്രസംഗത്തില്‍ പറഞ്ഞു. സുപ്രീംകോടതി ജഡ്ജിയും അഡ്വക്കറ്റ് ജനറലുമായിരുന്ന പരേതനായ കെ.കെ. മാത്യുവിന്റെ മകനാണ് കെ.എം. ജോസഫ്. 2004 ഒക്ടോബര്‍ 14നാണ് അദ്ദേഹം ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിതനായത്. അടുത്തയാഴ്ച അദ്ദേഹം ഉത്തരാഖണ്ഡില്‍ ചുമതലയേല്‍ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.