ഹൈക്കോടതി വിധിപ്രസ്താവം അമ്പരിപ്പിക്കുന്നത്: പി.സി. ജോര്‍ജ്
ഹൈക്കോടതി വിധിപ്രസ്താവം അമ്പരിപ്പിക്കുന്നത്: പി.സി. ജോര്‍ജ്
Saturday, July 26, 2014 12:31 AM IST
കോട്ടയം: മൂന്നാര്‍ ഭൂമി കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നടപടി സ്വീകരിച്ച മൂന്നു വന്‍കിടക്കാര്‍ നല്‍കിയ ഹര്‍ജികളിന്മേല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച വിധിപ്രസ്താവം അമ്പരിപ്പിക്കുന്നതും ദൂരൂഹതയുളവാക്കുന്നതുമാണെന്നു ചീഫ് വിപ്പ് പി.സി. ജോര്‍ജ്. വിധി പ്രസ്താവത്തിന്റെ വിശദാംശങ്ങള്‍ കേള്‍ക്കുന്ന ആര്‍ക്കും ഇതൊരു സ്വാധീന പല്ലവിയാണെന്നു തോന്നിയാല്‍ കുറ്റം പറയാനാവില്ല.


അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള എക്സിക്യുട്ടീവിന്റെ ശ്രമങ്ങള്‍ക്കു വന്‍ തിരിച്ചടിയാണു കോടതി വിധി. അല്പം പോലും സമയം കളയാതെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.