ബ്ളാക്ക്മെയിലിംഗ്: ജയചന്ദ്രന്‍ പോലീസ് കസ്റഡിയില്‍
ബ്ളാക്ക്മെയിലിംഗ്: ജയചന്ദ്രന്‍  പോലീസ് കസ്റഡിയില്‍
Thursday, July 31, 2014 10:50 PM IST
കൊച്ചി: അനാശാസ്യപ്രവര്‍ത്തനത്തിനിടെ ഒളികാമറ ഉപയോഗിച്ചു ചിത്രീകരിച്ച കിടപ്പറ രംഗങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഇരകളില്‍നിന്നു കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റിലായ ആലപ്പുഴ പറവൂര്‍ പാണത്ത് വീട്ടില്‍ ജയചന്ദ്രനെ(44) കോടതി ശനിയാഴ്ച വരെ പോലീസ് കസ്റഡിയില്‍ വിട്ടു. ജയചന്ദ്രന് ഉന്നതബന്ധങ്ങളുണ്െടന്നും ഇയാളുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തു പരിശോധന നടത്തണമെന്നും അന്വേഷണ സംഘം ബോധിപ്പിച്ചതിനെത്തുടര്‍ന്നാണു ജുഡീഷല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കെ.എന്‍. ഹരികുമാര്‍ കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയെ പോലീസ് കസ്റഡിയില്‍ വിട്ടത്.


എംഎല്‍എഹോസ്റലില്‍ ഒളിവില്‍ കഴിഞ്ഞ ജയചന്ദ്രനെ അന്വേഷണസംഘം തെളിവെടുപ്പിന് ഇന്നോ നാളെയോ തിരുവനന്തപുരത്തു കൊണ്ടുപോകും. തിരുവനന്തപുരത്തെ താമസസ്ഥലത്ത് ഉള്‍പ്പെടെ തെളിവെടുപ്പു നടത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. എന്നാല്‍, എംഎല്‍എഹോസ്റല്‍ പരിഗണനയിലില്ലെന്നും പോലീസ് അറിയിച്ചു.

അശ്ളീലദൃശ്യങ്ങള്‍ പകര്‍ത്തിയതിനും ഇത് ഒന്നില്‍നിന്നു മറ്റൊരു ഉപകരണത്തിലേക്കു പകര്‍ത്തിയതിനും ജയചന്ദ്രനെതിരേ ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഗൂഢാലോചന, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കു പുറമേയാ ണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.