ഇടുക്കിയില്‍ ജലനിരപ്പ് 2336.16 അടിയായി
ഇടുക്കിയില്‍ ജലനിരപ്പ് 2336.16 അടിയായി
Thursday, July 31, 2014 10:50 PM IST
ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2336.16 അടിയായി. എന്നാല്‍, ഇതു കഴിഞ്ഞവര്‍ഷത്തേക്കാള്‍ 43.84 അടി കുറവാണ്. സംഭരണശേഷിയുടെ 34.63 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്.

പദ്ധതിപ്രദേശത്ത് ഇന്നലെ 15.66 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 42.10 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണു മൂലമറ്റം പവര്‍ഹൌസില്‍ ഉത്പാദി പ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.