ചാവറയച്ചന്റെ പുണ്യജീവിതത്തിനു നൃത്ത സംഗീത ആവിഷ്കാരം
ചാവറയച്ചന്റെ പുണ്യജീവിതത്തിനു നൃത്ത സംഗീത ആവിഷ്കാരം
Thursday, July 31, 2014 10:51 PM IST
കോട്ടയം: വര്‍ക്കല ഇടവ ജവഹര്‍ പബ്ളിക് സ്കൂളിന്റെ ആഭിമുഖ്യത്തിലുള്ള ചാവറ കലാനിലയം വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ ജീവിതം ഇതിവൃത്തമാക്കി നിര്‍മിച്ച നൃത്ത-സംഗീത-നാടകം 'കര്‍മതാരക'ത്തിന്റെ ഉദ്ഘാടനം നാളെ മാന്നാനം കെഇ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം അഞ്ചിനു നടക്കുന്ന ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സിഎംഐ തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രോവിന്‍സ് പ്രൊവിന്‍ഷല്‍ ഫാ. സിറിയക് മഠത്തില്‍, ജവഹര്‍ പബ്ളിക് സ്കൂള്‍ മാനേജര്‍ ഫാ. മാത്യു ചക്കാലയ്ക്കല്‍, മാന്നാനം സെന്റ് ജോസഫ്സ് ആശ്രമം പ്രിയോര്‍ ഫാ. സെബാസ്റ്യന്‍ ചാമത്തറ, മോന്‍സ് ജോസഫ് എംഎല്‍എ, തോമസ് ചാഴികാടന്‍, സിനിമാ-നാടക പ്രവര്‍ത്തകരായ ജോണ്‍ പോള്‍, ജോണ്‍ തോമസ്, ജോണ്‍ ആന്റണി, ജോണി ആന്റണി എന്നിവര്‍ പ്രസംഗി ക്കും. വൈകുന്നേരം ആറിനു 'കര്‍മതാരക'ത്തിന്റെ ആദ്യ അവതരണം നടത്തും.


സിഎംഐ സഭാംഗങ്ങളായ ഫാ. സിറിയക് മഠത്തില്‍, ഫാ. മാത്യൂസ് ചക്കാലയ്ക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ.ബോബി ജെ. മണത്ര, കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ല ശേരി എന്നിവര്‍ക്കു പുറമെ പ്രഫ. ഡൊമിനിക് പഴമ്പാശേരി, ടി.വി. സാംബശിവന്‍, അനില്‍ സൌപര്‍ണികം, വി.വി. ഗ്രിഗറി എന്നിവരാണ് ഈ നൃത്ത-സംഗീത ശില്പത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.