നാലു കിലോ കഞ്ചാവുമായി പാലായില്‍ രണ്ടു സ്ത്രീകള്‍ പിടിയില്‍
നാലു കിലോ കഞ്ചാവുമായി പാലായില്‍ രണ്ടു സ്ത്രീകള്‍ പിടിയില്‍
Thursday, July 31, 2014 10:52 PM IST
പാലാ: നാലു കിലോ കഞ്ചാവുമായി രണ്ടു തമിഴ്സ്ത്രീകള്‍ പോലീസ് പിടിയിലായി. കമ്പം സ്വദേശിനികളായ ജയമണി (38), ലത (34) എന്നിവരാണു പിടിയിലായത്. ലതയുടെ പന്ത്രണ്ടു വയസുകാരനായ മകനും ഒപ്പമുണ്ടായിരുന്നു. സ്കൂള്‍ ബാഗില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവിനു ലക്ഷങ്ങള്‍ വിലവരും.

പാലാ കെഎസ്ആര്‍ടിസി ബസ് സ്റാന്‍ഡില്‍നിന്ന് ഇന്നലെ രാത്രി പത്തോടെയാണ് ഇവരെ കസ്റഡിയിലെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. തൃശൂര്‍ ഭാഗത്തേക്കു പോകാന്‍ നില്‍ക്കുകയായിരുന്നുവെന്നും ആന്ധ്രയില്‍നിന്നാണു കഞ്ചാവ് എത്തുന്നതെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. സംശയം തോന്നാതിരിക്കാനാണ് 12 വയസുകാരന്‍ മകനെ ഒപ്പം കൂട്ടിയത്. യന്ത്രം ഉപയോഗിച്ചു പ്രസ് ചെയ്തു രണ്ടു കിലോ വീതമുള്ള കട്ടകളായിട്ടാണു ബാഗുകളില്‍ കഞ്ചാവു സൂക്ഷിച്ചിരുന്നത്. പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. 12 വയസുകാരനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു കൈമാറി. പാലാ ഡിവൈഎസ്പി സുനീഷ് ബാബു, സിഐ കെ.പി. ജോസ്, എസ്ഐ കെ.പി. തോംസണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.