ധന്യന്‍ ഫാ. സഖറിയാസ് അനുസ്മരണ പരിപാടികള്‍ക്കു തുടക്കം
ധന്യന്‍ ഫാ. സഖറിയാസ്  അനുസ്മരണ പരിപാടികള്‍ക്കു തുടക്കം
Thursday, July 31, 2014 11:01 PM IST
കൊച്ചി: ആലുവ കാര്‍മല്‍ഗിരി- മംഗലപ്പുഴ സെമിനാരികളിലെ പൊന്തിഫിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടുകളുടെ നേതൃത്വത്തില്‍ ധന്യന്‍ ഫാ.സഖറിയാസ് ഒസിഡിയുടെ അനുസ്മരണ പരിപാടികള്‍ക്കു തുടക്കമായി. കാര്‍മല്‍ഗിരി സെമിനാരിയില്‍ ഗവേഷണ സെമിനാറോടെയാണു പരിപാടികള്‍ തുടങ്ങിയത്.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.ബോസ്കോ കൊറെയാ, റവ.ഡോ.ജോര്‍ജ് കാരക്കുന്നേല്‍, റവ.ഡോ.ജോണ്‍ വട്ടാങ്കി, റവ.ഡോ.കുരുവിള പാണ്ടിക്കാട്ട്, റവ.ഡോ.ജേക്കബ് പറപ്പള്ളി, റവ.ഡോ.സെബാസ്റ്യന്‍ പൈനാടത്ത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 150 വൈദികരും സന്യസ്തരും ഇന്‍സ്റിറ്റ്യൂട്ടിലെ വൈദികവിദ്യാര്‍ഥികളും സെമിനാറില്‍ പങ്കെടുത്തു.

ഇന്നു മംഗലപ്പുഴ സെമിനാരിയില്‍ ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിക്കും. ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം വചനസന്ദേശം നല്കും. ധന്യന്‍ ഫാ. സഖറിയാസിനെ ആദ്യം കബറടക്കിയ സെമിത്തേരിയില്‍ നടക്കുന്ന പ്രാര്‍ഥനാ ശുശ്രൂഷയ്ക്കു ബിഷപ് മാര്‍ തോമസ് ചക്യത്ത് നേതൃത്വം നല്‍കും. സീറോ മലങ്കര മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ വിവിധ സാമൂഹിക, മതനേതാക്കളും പൊതുജനങ്ങളും പങ്കെടുക്കും.


മതസൌഹാര്‍ദത്തിനും ഗുരുശിഷ്യബന്ധങ്ങള്‍ക്കും സാമൂഹ്യസേവനത്തിനും ജീവിതവിശുദ്ധിക്കും എന്നും പ്രാധാന്യം നല്കിയ ധന്യനാണു ഫാ. സഖറിയാസ്. അനുസ്മരണ ചടങ്ങുകള്‍ക്കു പൊന്തിഫിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട് ഫിലോസഫി വിഭാഗം മേധാവികളായ റവ.ഡോ.ക്ളീറ്റസ് കതിര്‍പറമ്പിലും റവ.ഡോ.മാര്‍ട്ടിന്‍ കല്ലുങ്കലുമാണു നേതൃത്വം നല്‍കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.