അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കണം: മോന്‍സ് ജോസഫ് എംഎല്‍എ
അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കണം: മോന്‍സ് ജോസഫ് എംഎല്‍എ
Thursday, July 31, 2014 11:01 PM IST
തിരുവനന്തപുരം : അധ്യാപകരുടെ നിയമനാംഗീകാര പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും മുന്‍ മന്ത്രി അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ. അധ്യാപക വിദ്യാര്‍ഥി അനുപാതം വിദ്യാഭ്യാസ അവകാശ നിമയത്തിനനുസൃതമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം അധ്യാപക വിദ്യാര്‍ഥി അനുപാതം പുനഃക്രമീകരിച്ച് അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്കുക. ശമ്പള പരിഷ്കരണ നടപടികള്‍ ത്വതിപ്പെടുത്തുക. ലബ്ബ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോമസ് ഉണ്ണിയാടന്‍ എംഎല്‍എ ധര്‍ണയില്‍ മുഖ്യ പ്രഭാഷണം നടത്തി.


കെഎസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് ജയിംസ് കുര്യന്‍, മുന്‍ പ്രസിഡന്റ് സിറിയക് കാവില്‍, ജനറല്‍ സെക്രട്ടറി സന്തോഷ് അഗസ്റ്റിന്‍, ട്രഷറര്‍ ജിറ്റോ ലൂയീസ്, വൈസ് പ്രസിഡന്റുമാരായ പി. രാധാകൃഷ്ണ കുറുപ്പ്, ടി.യു. ജോര്‍ജ്, പി.ജെ. മാത്യു, ലീഗല്‍ സെല്‍ കണ്‍വീനര്‍ മൈക്കിള്‍ സിറിയക്, ഷാജി മാത്യു, കെ. പ്രദീപ് കുമാര്‍, ഐ. ഡേവിഡ് രാജ്, ടോമി കൂത്രപ്പള്ളി, ഐവാന്‍ സെബാസ്റ്യന്‍, സാബു കുര്യന്‍, പി.സി. ജോബി, പി. ഗിരിജ, ജോഷി എമ്മാനുവേല്‍, ലംബെ മാത്യു, വിജയ് പോള്‍, പി.പി. ഫ്രാന്‍സിസ്, കോശി എബ്രഹാം, ടി.എം. ജോസഫ്, കെ. ഷീല നായര്‍, ജിമ്മി വര്‍ഗീസ്, പ്രസാദ് വി.ടൈറ്റസ്, കുര്യന്‍ എബ്രഹാം, പി.പി. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.