സദനം ദിവാകര മാരാര്‍ക്ക് അന്ത്യാഞ്ജലി
Thursday, July 31, 2014 11:03 PM IST
ചോറ്റാനിക്കര: ക്ഷേത്രവാദ്യകലാരംഗത്തെ നിറസാന്നിധ്യമായിരുന്ന മേള കലാരത്നം സദനം ദിവാകര മാരാര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. കുരീക്കാട് വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ചോറ്റാനിക്കര ടാറ്റാ ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം. വിവിധ ക്ഷേത്രസമിതി പ്രതിനിധികളും സാംസ്കാരിക, സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഉള്‍പ്പെടെ വലിയൊരു ജനാവലി വീട്ടിലെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.