ടി.ഇ. വാസുദേവനെ ആദരിച്ചു
Thursday, July 31, 2014 11:03 PM IST
കൊച്ചി: തൊണ്ണൂറ്റിയെട്ടാം വയസിലേക്ക് കടക്കുന്ന മലയാള സിനിമയുടെ കാരണവര്‍ ടി.ഇ. വാസുദേവനെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. മലയാള ശബ്ദസിനിമയുടെ ആരംഭത്തിനു മുമ്പു തന്നെ സിനിമാരംഗത്ത് എത്തി. 1937ല്‍ തിയറ്റര്‍ ഉടമയായാണു സിനിമാരംഗത്തേക്കുള്ള പ്രവേശനം. 1952ല്‍ അസോസിയേറ്റഡ് പ്രൊഡ്യുസേഴ്സ് എന്ന ബാനറില്‍ അമ്മ എന്ന ചിത്രം നിര്‍മിച്ചു. മലയാളത്തിലെ എട്ടാമത്തെ ചിത്രം നിര്‍മിച്ചത് ഇദ്ദേഹമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.