മര്‍ദനമേറ്റു യുവാവ് മരിച്ചു; പ്രതികള്‍ റിമാന്‍ഡില്‍
മര്‍ദനമേറ്റു യുവാവ് മരിച്ചു; പ്രതികള്‍ റിമാന്‍ഡില്‍
Thursday, July 31, 2014 11:04 PM IST
അമ്പലപ്പുഴ: മര്‍ദനമേറ്റു യുവാവ് മരിച്ചു. അയല്‍വാസികളാണു മര്‍ദിച്ചതെന്നാണു പരാതി. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പള്ളിക്കല്‍ തൈവീട്ടില്‍ സേവ്യര്‍- മേരി ദമ്പതികളുടെ മകന്‍ വിപിന്‍ (26) ആണു മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ എട്ടോടെയാണ് ഇയാള്‍ മരിച്ചത്.

കഴിഞ്ഞ 28നു ഉച്ചയ്ക്കായിരുന്നു വിപിനു മര്‍ദനമേറ്റത്. അയല്‍വാസികളായ കുടിയാശേരി വീട്ടില്‍ ദാസപ്പന്‍ (40), ഇയാളുടെ സഹോദരന്‍ തോമസ് (തോമ- 36) എന്നിവര്‍ ചേര്‍ന്നു വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന വിപിനെ വിളിച്ചു പുറത്തിറക്കി മര്‍ദിക്കുകയായിരുന്നുവെന്നാണു പരാതി. മര്‍ദിച്ചശേഷം പ്രതികളിലൊരാളായ തോമസിന്റെ ഭാര്യയെ വിപിന്‍ കടന്നുപിടിയ്ക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നു വിപിന്റെ പേരില്‍ പോലീസ് കേസെടുത്തു.


പിന്നീട് ആലപ്പുഴ സൌത്ത് സിഐ ഷാജിമോന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിക്കുകയും യുവാവിനെ മര്‍ദിച്ചകേസില്‍ കഴിഞ്ഞദിവസം പ്രതികളായ ദാസപ്പനെയും തോമസിനെയും അറസ്റു ചെയ്യുകയുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.