ഐബിപിഎസ് പരീക്ഷ: ഹര്‍ജി അനുവദിച്ചു
Thursday, July 31, 2014 11:19 PM IST
കൊച്ചി: പൊതുമേഖലാ ബാങ്കുകളിലെ ഒഴിവിലേക്ക് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷന്‍ (ഐബിപിഎസ്) നടത്തുന്ന മൂന്നാംഘട്ട പരീക്ഷ ചോദ്യം ചെയ്ത ഹര്‍ജിയോടനുബന്ധിച്ചുള്ള ഭേദഗതി ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ജസ്റീസ് എ.വി. രാമകൃഷ്ണപിള്ളയുടേതാണ് ഉത്തരവ്. ഐബിപിഎസ് പരീക്ഷയുടെ റാങ്ക്ലിസ്റ് പിഎസ്സി മാതൃകയില്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഭേദഗതി ഹര്‍ജിയാണു ഹൈക്കോടതി അനുവദിച്ചത്. കേസില്‍ റിസര്‍വ് ബാങ്കിനോടും കേന്ദ്ര സര്‍ക്കാരിനോടും ഹൈക്കോടതി നിലപാടു തേടിയിട്ടുണ്ട്. ഫോര്‍ട്ടുകൊച്ചി സ്വദേശി ദിലീപ് സി. ഭട്ടാണു ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.