പുളിമൂട്ടില്‍ സില്‍ക്ക്സില്‍ നറുക്കെടുപ്പ് നടത്തി
Thursday, July 31, 2014 11:48 PM IST
കോട്ടയം: 90-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുളിമൂട്ടില്‍ സില്‍ക്ക്സില്‍ പ്രഖ്യാപിച്ച സമ്മാനങ്ങളുടെ ആദ്യഘട്ട നറുക്കെടുപ്പു നടന്നു. കോട്ടയം, തൊടുപുഴ, തൃശൂര്‍ ഷോറൂമുകളിലായാണ് സമ്മാന പദ്ധതിയുള്ളത്. കോട്ടയം ഷോറൂമില്‍ നറുക്കെടുപ്പില്‍ ആദ്യ ആഴ്ചയില്‍ സോഫിയ ജോര്‍ജിനു ടെലിവിഷ നും, ജിനു കുര്യാക്കോസിനു വാഷിംഗ് മെഷീനും ജിബിന്‍ തോമസിനു മൈക്രോവേവ് ഓവനും സമ്മാനമായി ലഭിച്ചു.
രണ്ടാമത്തെ ആഴ്ചയിലെ നറുക്കെടുപ്പില്‍ ഓമന വര്‍ഗീസ് വാഷിംഗ് മെഷീനും ഓമന ഏബ്രഹാം ടെലിവിഷനും എം.പി. തോമസ് മൈക്രൈവേവ് ഓവനും ലഭിച്ചു. രണ്ടാം സമ്മാനമായ ഹീറോ പ്ളഷര്‍ സാജന്‍ എം. ജോണ്‍ കരസ്ഥമാക്കി.


രണ്ടുമാസം നീളുന്ന ആഘോഷങ്ങള്‍ക്കിടെ എല്ലാ പര്‍ച്ചേസിനും സര്‍പ്രൈസ് ഗിഫ്റ്റ്, ആഴ്ചതോറും ഹോം അപ്ളയന്‍സസ്, രണ്ടാം സമ്മാനമായി ഒമ്പതു ഹീറോ പ്ളഷര്‍ സ്കൂട്ടറുകള്‍, ബംപര്‍ സമ്മാനമായി മൂന്ന് ഹ്യൂണ്ടായി ഇയോണ്‍ കാറുകള്‍ തുടങ്ങി നിരവധി സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സെപ്റ്റംബര്‍ 14 വരെയാണ് ആഘോഷങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.