വടവാതൂര്‍ സെമിനാരിയില്‍ കുടുംബജീവിതത്തെക്കുറിച്ചു ദേശീയ പഠനശിബിരം
Thursday, July 31, 2014 12:29 AM IST
കോട്ടയം: കുടുംബജീവിതം അഭിമുഖീകരിക്കുന്ന സമകാലിക വെല്ലുവിളികള്‍ ചര്‍ച്ചചെയ്യാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒക്ടോബറില്‍ റോമില്‍ വിളിച്ചിരിക്കുന്ന ആഗോളമെത്രാന്മാരുടെ സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍, പൌരസ്ത്യവിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ ഓഗസ്റ് 21, 22 തീയതികളില്‍ ദേശീയ പഠനശിബിരം നടത്തും.

വിവാഹ വും കുടുംബവും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നേരിടുന്ന സമകാലിക വെല്ലുവിളികളും പുലര്‍ത്തേണ്ട അജപാലന സമീപനങ്ങളും എന്ന വിഷയത്തിലാണ് സെമിനാര്‍ നടത്തുന്നത്.

വിവാഹത്തിന്റെയും കുടുംബത്തിന്റെയും ദൈവശാസ്ത്ര, മനഃശാസ്ത്ര, തത്ത്വശാസ്ത്ര, സാമൂഹിക, അജപാലന മാനങ്ങളെ കേന്ദ്രീകരിച്ചു പണ്ഡിതരുടെ പ്രബന്ധാവതരണം, ദമ്പതികളുടെ പങ്കുവയ്ക്കലുകള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവ ഈ പഠനശിബിരത്തിന്റെ പ്രത്യേകതകളാണ്. കെസിബിസി ഫാമിലി കമ്മീഷന്‍ അംഗവും തിരുവല്ലാ അതിരൂപത സഹായമെത്രാനുമായ ഫിലിപ്പോസ് മാര്‍ സ്തേഫാനോസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. വിവാഹവും കുടുംബവുമായി ബന്ധപ്പെട്ടു റവ. ഡോ. ജോസഫ് കൊച്ചുപറമ്പില്‍, റവ. ഡോ. ജോസഫ് കോട്ടയില്‍, ഡോ. ഏബ്രഹാം ജോസഫ്, റവ. ഡോ. തോമസ് തറയില്‍, റവ. ഡോ. അലക്സ് താരാമംഗലം, ഡോ. ആന്‍സി ജോര്‍ജ്, റവ. ഡോ. ജോസഫ് കടുപ്പില്‍, പ്രഫ. രേഖ മാത്യൂസ്, റവ. ഡോ. സെബാസ്റ്യന്‍ വാണിയപ്പുര എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.


പരിപാടികളുടെ നടത്തിപ്പിനായി ജനറല്‍ കോര്‍ഡിനേറ്റര്‍ ഫാ. സ്കറിയ കന്യാകോണിലിന്റെ ആഭിമുഖ്യത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങി. രജിസ്ട്രേഷനും താമസ വും പൂര്‍ണമായും സൌജന്യമായ ഈ പഠനശിബിരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 9447397046.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.