മാത്തര്‍ ദേയി കോളജ് ഉദ്ഘാടനം നാളെ
Thursday, July 31, 2014 12:29 AM IST
അടൂര്‍: എനാത്ത് സിഎംഐ ശാന്തിഭവന്‍ ആശ്രമത്തോടുനബന്ധിച്ചുള്ള മാത്തര്‍ദേയി കോളജിന്റെ ഉദ്ഘാടനം നാളെ രാവിലെ 10.30 നു തിരുവന്തപുരം സെന്റ് ജോസഫ്സ് സിഎംഐ പ്രൊവിന്‍ഷ്യല്‍ ഫാ. സിറിയക്ക് മഠത്തില്‍ നിര്‍വഹിക്കും. ബികോം(കംപ്യുട്ടര്‍ ആപ്ളിക്കേഷന്‍) ബിബിഎ, ബിഎ (ഇംഗ്ളീഷ്) എന്നീ ഡിഗ്രി കോഴ്സുകള്‍ക്കാണു കോളജില്‍ കേരള സര്‍വകലാശാല അംഗീകാരം നല്‍കിയിരിക്കുന്നത്. എടത്വ, മാന്നാനം കോളജുകളുടെ മുന്‍ പ്രിന്‍സിപ്പലും എന്‍സിറ്റി ഇപിയര്‍ ടീമംഗവുമായ ഫാ. ജോസഫ് പുത്തന്‍പുര സിഎംഐ കോളജില്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റു.


സിഎംഐ സഭയുടെ സ്ഥാപകന്‍ വാഴ്ത്തപ്പെട്ട കുര്യാക്കോസ് ഏലിയാസച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന 2014ല്‍ സിഎംഐ സഭയ്ക്കു ലഭിക്കുന്ന ഈ സ്ഥാപനം സഭയുടെ 48- ാമത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനം കൂടിയാണെന്ന് മാനേജര്‍ ഫാ. ജോസ് ജോസഫ് സിഎംഐ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.