സുതാര്യകേരളം: വാക് ഇന്‍ ഇന്റര്‍വ്യൂ ഇന്ന്
Thursday, July 31, 2014 12:29 AM IST
കോട്ടയം: ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനോടനുന്ധിച്ചു പ്രവര്‍ത്തിക്കുന്ന സുതാര്യകേരളം ജില്ലാ സെല്ലില്‍ ഡിടിപി ഓപ്പറേറ്റര്‍, മെസഞ്ചര്‍ തസ്തികകളില്‍ ഒരു വര്‍ഷത്തേക്കു കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ ഇന്നു കളക്ടറേറ്റിലെ വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. കോട്ടയം കളക്ടറേറ്റിലുള്ള എന്‍ഐസി ഹാളില്‍ രാവിലെ 11നു ഡിടിപി പ്രാക്ടിക്കല്‍സ് ആരംഭിക്കും.

കംപ്യൂട്ടര്‍ പരിജ്ഞാനവും മിനിറ്റില്‍ 40 വാക്ക് മലയാളത്തിലും 50 വാക്ക് ഇംഗ്ളീഷിലും ഡിടിപി ചെയ്യാനുള്ള കഴിവും ഇന്റര്‍നെറ്റ്, എംഎസ് വേഡ്, എംഎസ് ഓഫീസ് എന്നിവയില്‍ അറിവുമുള്ളവര്‍ക്കു ഡിടിപി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ഹാജരാകാം. മാസം 8,000 രൂപ പ്രതിഫലം ലഭിക്കും. മെസഞ്ചര്‍ തസ്തികയിലേക്ക് പത്താം ക്ളാസ് ജയിച്ചവര്‍ക്ക് പങ്കെടുക്കാം. പ്രതിമാസ പ്രതിഫലം 7,000 രൂപ. രണ്ട് തസ്തികകളിലേക്കുമുള്ള പ്രായപരിധി 18-35. സംവരണ വിഭാഗങ്ങള്‍ക്കും മറ്റ് അര്‍ഹര്‍ക്കും നിയമപ്രകാരമുള്ള വയസില്‍ ഇളവ് ലഭിക്കും. അര്‍ഹരായവര്‍ യോഗ്യത, പരിചയം, പ്രായം, ജാതി, വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ പ്രമാണങ്ങളും ഓരോ പകര്‍പ്പുകളും സഹിതം ഹാജരാകണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.