മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹം: ഡോ. ജി.പി.സി. നായര്‍
Thursday, July 31, 2014 12:30 AM IST
കൊച്ചി: കേരളത്തെ വിദ്യാഭ്യാസ മികവിന്റെ കേന്ദ്രമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഖിലേന്ത്യാ സംഘടനാ പ്രസിഡന്റ് ഡോ.ജി.പി.സി. നായര്‍ പറഞ്ഞു. നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അങ്ങനെയൊരു നിലവാരത്തിലേക്കു കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഉയര്‍ത്താന്‍ കഴിയും.

ഇവിടെ നിലവാരം താഴേയ്ക്കു പോകാനുള്ള പ്രധാന കാരണം നിലവാര സംരക്ഷണത്തിനായി യാതൊരുവിധ പ്രവര്‍ത്തനവും ഇവിടെ നടക്കുന്നില്ല എന്നതാണ്. 50 കോളജുകള്‍ക്ക് ഒരു യൂണിവേഴ്സിറ്റി കേരളത്തില്‍ ഉണ്ടാകണം. ഒരു ജില്ലയില്‍ 50 കോളജുകളില്‍ കൂടുതലുണ്െടങ്കില്‍ അവിടെ രണ്ടു യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കുകയും വേണം.


യുജിസി ഗ്രാന്റും വിദ്യാഭ്യാസ വകുപ്പ് ഉപരിപഠനത്തിനായി മാറ്റിവയ്ക്കുന്ന ഗ്രാന്റും പ്ളാന്‍ ഫണ്ടും മറ്റു ബജറ്റ് വിഹിതങ്ങളും ഉപയോഗിച്ചു യൂണിവേഴ്സിറ്റികള്‍ സുഗമമായി പ്രവര്‍ത്തിപ്പിക്കാ മെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.