കത്തോലിക്കാ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്
Thursday, July 31, 2014 12:30 AM IST
ചങ്ങനാശേരി: അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെ 2014-17 വര്‍ഷത്തെ അതിരൂപതാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 14ന് കത്തീല്ര്‍ പള്ളിക്കു സമീപമുള്ള എകെസിസി കേന്ദ്ര കാര്യാലയത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെ നടത്തും. പ്രാഥമിക വോട്ടേഴ്സ് ലിസ്റ് ഓഗസ്റ് മൂന്നിനും അന്തിമ ലിസ്റ് 17നും പ്രസിദ്ധപ്പെടുത്തും. നാമനിര്‍ദേശ പത്രിക സെപ്റ്റംബര്‍ ആറു വരെ സമര്‍പ്പിക്കാം.

അന്തിമ സ്ഥാനാര്‍ഥി പത്രിക ഏഴിനു പ്രസിദ്ധപ്പെടുത്തും. ഇലക്ഷന്‍ വരണാധികാരികളായി അഡ്വ. സോണി ജേക്കബിനെയും, പി.സി. ജോസഫ് കുഞ്ഞ് പുല്ലുകാടിനെയും സംസ്ഥാന ഇലക്ഷന്‍ ബോര്‍ഡ് നിയമിച്ചതായി അതിരൂപത ജനറല്‍ സെക്രട്ടറി സൈബി അക്കര അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അതിരൂപത മധ്യസ്ഥനിലൂടെയും എകെസിസി ബുള്ളനിലൂടെയും അറിയാം. തെരഞ്ഞെടുക്കപ്പെടുന്ന ഔദ്യോഗിക ഭാരവാഹികള്‍: പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം-ഒന്ന്, കേന്ദ്ര പ്രതിനിധി സഭാംഗങ്ങള്‍-30 (രണ്ട് വനിതകള്‍, ഉപകൃത്തുക്കള്‍-രണ്ട്) അതിരൂപത വര്‍ക്കിംഗ് കമ്മിറ്റി-17 (രണ്ട് വനിതകള്‍) എന്നിങ്ങനെയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.