പ്ളസ് ടു: വിജ്ഞാപനം ഇറക്കിയോയെന്നു വ്യക്തമാക്കണമെന്നു ഹൈക്കോടതി
പ്ളസ് ടു: വിജ്ഞാപനം ഇറക്കിയോയെന്നു വ്യക്തമാക്കണമെന്നു ഹൈക്കോടതി
Thursday, July 31, 2014 12:31 AM IST
കൊച്ചി: സംസ്ഥാനത്തു പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടു വിജ്ഞാപനം പുറപ്പെടുവിച്ചോ എന്നറിയിക്കണമെന്നു ഹൈക്കോടതി നിര്‍ദേശം നല്‍കി. പുതിയ സ്കൂളുകള്‍ അനുവദിച്ചതു മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നാരോപിച്ച് അങ്കമാലി കിടങ്ങൂര്‍ സെന്റ് ജോസഫ് ഹൈസ്കൂള്‍ കോര്‍പറേറ്റ് മാനേജ്മെന്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും ജസ്റീസ് പി.എന്‍. രവീന്ദ്രന്‍ ഉത്തരവിട്ടു. പുതിയ സ്കൂളുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട വിജ്ഞാപനം വൈകുന്നതു പ്രവേശനത്തെ ബാധിക്കില്ലേയെന്നു കോടതി ആരാഞ്ഞു. ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ അനുവദിക്കുമ്പോള്‍ ആദ്യം പരിഗണിക്കുക സര്‍ക്കാര്‍ സ്കൂളിനെയും രണ്ടാമതായി കോര്‍പറേറ്റ് മാനേജ്മെന്റിനെയുമായിരിക്കുമെന്നും അതിനുശേഷമേ വ്യക്തിഗത മാനേജ്മെന്റിനെ പരിഗണിക്കൂ എന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നുവെന്നും എന്നാല്‍, കോര്‍പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള ഹര്‍ജിക്കാരുടെ സ്കൂളിനെ ഒഴിവാക്കി തുറവൂരില്‍ വ്യക്തിഗത മാനേജ്മെന്റിനു കീഴിലുള്ള സ്കൂളിനു പ്ളസ് ടു അനുവദിച്ചതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.