സഹോദരങ്ങളെ കടലില്‍ കാണാതായി
സഹോദരങ്ങളെ  കടലില്‍ കാണാതായി
Thursday, July 31, 2014 10:50 PM IST
എടക്കര(മലപ്പുറം): പെരുന്നാള്‍ അവധിക്കു കടല്‍ കാണാന്‍ പോയ എടക്കര സ്വദേശികളായ സഹോദരങ്ങളെ കോഴിക്കോട്ടെ കടലില്‍ കാണാതായി. എടക്കര കൂളിമുണ്ടയിലെ ചെരലന്‍ അസൈനാര്‍ എന്ന മാനുവിന്റെ മക്കളായ ജിന്‍ഷാദ് (17), അന്‍ഷിദ് (13) എന്നിവരെയാണു കാണാതായത്.

അഞ്ചംഗസംഘം കുളിക്കുന്നതിനിടെയാണു ജിന്‍ഷാദും അന്‍ഷിദും തിരയില്‍ അകപ്പെട്ടത്. എടക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ഥിയാണു ജിന്‍ഷാദ്. അന്‍ഷിദ് ഇതേ സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയും. കാണാതായവര്‍ക്കായി തെരച്ചില്‍ തുടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.