വിദൂര വിദ്യാഭ്യാസ പദ്ധതി റെഗുലര്‍ പിജിക്കു യോഗ്യതയല്ലെന്ന് എംജി വാഴ്സിറ്റി
Thursday, July 31, 2014 12:32 AM IST
കൊച്ചി: വിദൂര വിദ്യാഭ്യാസ പദ്ധതിപ്രകാരം എംജി സര്‍വകലാശാല നടത്തുന്ന കോഴ്സുകള്‍ പാസായവര്‍ക്കു സര്‍വകലാശാലകള്‍ നടത്തുന്ന റഗുലര്‍ പിജി കോഴ്സുകളില്‍ ചേരാന്‍ അനുമതിയില്ലെന്ന് എംജി സര്‍വകലാശാല ഹൈക്കോടതിയില്‍ അറിയിച്ചു.

എറണാകുളം നായരമ്പലം സ്വദേശി നവ്യ ജോയ് നല്‍കിയ ഹര്‍ജിയിലാണു സര്‍വകലാശാലയുടെ നിലപാട്. സര്‍വകലാശാലയുടെ നടപടി രേഖപ്പെടുത്തിയ ജസ്റീസ് കെ. സുരേന്ദ്രമോഹനന്‍ ഹര്‍ജി തള്ളി. ആലുവ യുസി കോളജില്‍ വിദൂരവിദ്യാഭ്യാസ പദ്ധതിപ്രകാരം ബിസിഎ കോഴ്സ് പാസായ ഹര്‍ജിക്കാരി കൊച്ചി സര്‍വകലാശാലയുടെ എംബിഎ കോഴ്സിന് അപേക്ഷിച്ചിരുന്നു. കൊച്ചി സര്‍വകലാശാല പ്രസിദ്ധീകരിച്ച പ്രോസ്പെക്റ്റസില്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ഡിഗ്രി പാസായവരൊഴികെ മറ്റു വിദൂര വിദ്യാഭ്യാസ കോഴ്സ് പാസായവര്‍ക്ക് അപേക്ഷിക്കാന്‍ യോഗ്യതയില്ലെന്നു വ്യക്തമാക്കിയിരുന്നു. അതിനെ ചോദ്യം ചെയ്താണു ഹര്‍ജിക്കാരി ഹൈക്കോടതിയിലെത്തിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.