സ്വര്‍ണക്കപ്പിനു ശിപാര്‍ശ
Thursday, July 31, 2014 12:33 AM IST
തിരുവന്തപുരം: സംസ്ഥാന സ്കൂള്‍ ശാസ്ത്ര ഗണിതശാസ്ത്ര മേളയോട് അനുബന്ധിച്ച് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന ജില്ലയ്ക്ക് സ്വര്‍ണക്കപ്പ് നല്കുന്ന കാര്യം പരിഗണിക്കണമെന്ന് ക്യുഐപി മോണിറ്ററിംഗ് യോഗം സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഒരു കിലോ തൂക്കമുള്ള സ്വര്‍ണകപ്പ് നല്കണമമെന്നാണ് ഇന്നലെ ഡിപിഐ ഗോപാലകൃഷ്ണ ഭട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലുണ്ടായ നിര്‍ദേശം. ഇതിലേക്ക് വിദ്യാര്‍ഥികളുടെ വിഹിതമായി ഓരോ രൂപ വീതം വാങ്ങണമെന്നും നിര്‍ദേശമുണ്ട്. ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം സര്‍ക്കാരിനാണ്. കായികമേളയുടെ തീയതികളും ഈ യോഗത്തില്‍ വെച്ച് തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.