ഡിസിഎല്‍ ബാലരംഗം
Thursday, July 31, 2014 12:42 AM IST
കൊച്ചേട്ടന്റെ കത്ത് / സിസിലി - ചിരിച്ചുകൊണ്െടരിയുന്ന മണ്‍ചെരാത്

സ്നേഹമുള്ള ഡിസിഎല്‍ കുടുംബാംഗങ്ങളേ,

സിസിലി ചിരിച്ചുകൊണ്േടയിരുന്നു. അനാദിമുതല്‍ ദൈവം അവള്‍ക്കായി കരുതിവച്ച ആത്മഹര്‍ഷത്തിന്റെ അമിട്ടുകള്‍ ഓരോന്നായി പൊട്ടുന്നതുപോലെ ഓരോ ചിരിക്കും അവളുടെ ശരീരം ഞെട്ടിത്തെറിക്കുന്നുണ്ടായിരുന്നു. തന്റെ ഇഷ്ടത്തിനനുസരിച്ച് ചലിക്കുന്ന ഇടംകൈ തെല്ലൊന്നുയര്‍ത്തി, അതിഥികള്‍ക്കവള്‍ അന്തരീക്ഷത്തില്‍ നമസ്കാരമെഴുതി. അവളുടെ നിഷ്കളങ്കമായ ചിരിമൊഴികള്‍ കേട്ട ആഹ്ളാദപ്പകര്‍ച്ചയിലെന്നോണം കട്ടിലുപോലും കുലുങ്ങിച്ചിരിക്കുന്നതുപോലെ തോന്നി. അരികില്‍, നിന്ന ഞങ്ങള്‍ വാക്കുകള്‍ വറ്റിയ ചുണ്ടുകള്‍ വിടര്‍ത്തി ചിരിക്കുന്നതുപോലെ നിന്നു. ചേച്ചിയും ചിരിക്കുന്നു, അമ്മയും ചിരിക്കുന്നു; കണ്ണീര്‍ നിലയ്ക്കാതൊഴുകുമ്പോഴും...

വയനാട്ടിലെ പുല്പള്ളിയില്‍ കാപ്പിസെറ്റ് എന്ന ഗ്രാമത്തില്‍ കോതാട്ടുകാലായില്‍ വീട്ടിലാണ് സിസിലി കിടന്നു ചിരിക്കുന്നത്... അവളുടെ അമ്മയുടെ ഇടറുന്ന വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്. പിറന്നതിന്റെ ഏഴാംപക്കം കുഞ്ഞിനുവന്ന ഒരു വില്ലന്‍ചുമ ! ആ ചുമ ഒരു വില്ലനായിരുന്നു എന്നാരും കരുതിയില്ല. ചുമച്ചു ചുമച്ച് കുഞ്ഞ് ഒരു വില്ലുപോലെ വളഞ്ഞു. ശരീരം കോച്ചിവലിച്ച്, കൈകാലുകള്‍ ചുരുങ്ങിപ്പോയി. പിന്നെ സിസിലിയുടെ ശരീരം നിവര്‍ന്നിട്ടില്ല. അങ്ങനെ ഇരുളും വെളിച്ചവുമായി കാലം അവളെ തലോടി കടന്നുപോകാന്‍ തുടങ്ങിയിട്ട് ഇതു നാല്പതാംവര്‍ഷം.

വൈദ്യശാസ്ത്രം വിറങ്ങലിച്ചുനില്‍ക്കുന്ന സിസിലിയുടെ ജീവിതം അചഞ്ചലമായ ദൈവവിശ്വാസത്തിന്റെ അനുപമമായ സാക്ഷ്യമാണ്. ശരീരം മാത്രമാണ് തളര്‍ന്നിട്ടുള്ളത്, അവളുടെ മനസു വളര്‍ന്നിട്ടേയുള്ളൂ. ഓര്‍മ്മശക്തി അപാരമാണ്. 24 മണിക്കൂറും കഠിനവേദനയുടെ ശരശയ്യയില്‍ ഒടിഞ്ഞുമടങ്ങി കിടക്കുമ്പോഴും അവളുടെ മുഖത്ത് ഒരുതുള്ളി നിരാശയില്ല. വേദന കണ്ണീര്‍ത്തുള്ളികളായി ഒന്നും മിണ്ടാതെ ഒഴുകിയിറങ്ങുമ്പോഴും വേദനയുടെ ഈണംപോലെ സിസിലി ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുന്നു! വാക്കുകള്‍ അവ്യക്തമാണെങ്കിലും അമ്മയും സഹോദരങ്ങളും അറിയും അവളുടെ അസ്പഷ്ടമായ ഓരോ ചെറിയ ശബ്ദങ്ങളുടെപോലും ആഴവും ആകാശങ്ങളും.

കൂട്ടുകാരേ, സിസിലി ഒന്നും പഠിച്ചിട്ടില്ല. പക്ഷേ, അവള്‍ നമ്മെ എല്ലാം പഠിപ്പിക്കും. ജീവിതം എന്ന മഹാരഹസ്യത്തിന്റെ പാഠങ്ങള്‍ എഴുതിയ പുസ്തകങ്ങള്‍ ദൈവം ഇതുപോലെ പലയിടത്തും തുറന്നുവച്ചിട്ടുണ്ട്. നമ്മില്‍ പലരും ആ പുസ്തകങ്ങള്‍ വായിക്കുന്നില്ല. ആത്മീയതയുടെ പുഴുക്കുത്തു ബാധിച്ച ആധുനികതലമുറയ്ക്കുമുന്നില്‍ ദൈവം സ്വയം എഴുതി തുറന്നുവച്ചിരിക്കുന്ന മഹാ ജീവിത പാഠപുസ്തകമാണ് സിസിലി. അവള്‍ നമ്മെ പഠിപ്പിക്കുന്നു, സഹനത്തിന്റെ അക്ഷരങ്ങള്‍കൊണ്ട് എങ്ങനെ സന്തോഷത്തിന്റെ പാട്ടെഴുതാമെന്ന്....! നിരാശയുടെ നെടുവീര്‍പ്പുകള്‍കൊണ്ട് എങ്ങനെ പ്രത്യാശയുടെ പ്രാര്‍ത്ഥനയുയര്‍ത്താമെന്ന്...! തനിക്കീ ജന്മം നല്‍കിയ ദൈവത്തെ പഴിപറയാനുള്ള മൊഴികള്‍കൊണ്ട് എങ്ങനെ ദൈവത്തിലേക്കുള്ള വഴി പണിയാമെന്ന്...!

വയനാട്ടിലുള്ള കൂട്ടുകാര്‍ തീര്‍ച്ചയായും സിസിലിയെ കാണാന്‍ പോകണം. അവളുടെ അവ്യക്തമായ മൊഴിച്ചിന്തുകളില്‍നിന്ന് അതിജീവനത്തിന്റെ വ്യാകരണപാഠം പഠിക്കണം. ദൈവഭക്തിയുടെ മഹാവിശ്വാസ സാക്ഷ്യത്തിനരികെയിരുന്ന് ഒരു നിമിഷമെങ്കിലും പ്രാര്‍ത്ഥിക്കണം. ചിരിച്ചുകൊണ്െടരിയുന്നതെങ്ങനെയെന്ന് നമ്മെ പഠിപ്പിച്ചുകൊണ്ട് അപ്പോഴും ചിരിക്കുന്നുണ്ടാകും സിസിലി...

പ്രാര്‍ത്ഥനയോടെ, സ്വന്തം കൊച്ചേട്ടന്‍

രാമപുരം മേഖലാ ഭാരവാഹികള്‍

പാലാ: ദീപിക ബാലസഖ്യം രാമപുരംമേഖലാ പ്രവര്‍ത്തനോദ്ഘാടനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും എലിവാലി ബാപ്പുജി പബ്ളിക് സ്കൂളില്‍ നടന്നു.

മേഖലാതല അധ്യാപക പ്രതിനിധികളായി ജേക്കബ് ജോസ് (സെന്റ് സെബാസ്റ്യന്‍സ് എച്ച്എസ് കടനാട്) - പ്രസിഡന്റ്, മധു എ.എം. (നിര്‍മ്മല പബ്ളിക് സ്കൂള്‍ പിഴക്) - വൈസ് പ്രസിഡന്റ്, സിസ്റര്‍ ധന്യ (സെന്റ് മൈക്കിള്‍സ് എച്ച്എസ് പ്രവിത്താനം) - സെക്രട്ടറി, ഗോപന്‍ ഗോപാലന്‍ (ബാപ്പുജി പബ്ളിക് സ്കൂള്‍ എലിവാലി) - ജോയിന്റ് സെക്രട്ടറി, ക്ളാരീസ് സക്കറിയ (എസ്.എച്ച്.ജി.എച്ച്.എസ്. രാമപുരം), സിസ്റര്‍ മെര്‍ലിറ്റ് (എസ്.എച്ച്.യു.പി.എസ്.ഉള്ളനാട്), വിന്‍സെന്റ് മാത്യൂസ് (സെന്റ് ജോര്‍ജ് എല്‍പിഎസ് എലിവാലി (എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.


മേഖലാ വിദ്യാര്‍ഥി ഭാരവാഹികളായി ആനന്ദ് രാജേഷ് (സെന്റ് ജോസഫ്സ് യു.പി.എസ്.വെള്ളിലാപ്പള്ളി), റിയാമോള്‍ ടോമി (സെന്റ് സെബാസ്റ്യന്‍സ് എച്ച്എസ്എസ് കടനാട് (കൌണ്‍സിലര്‍മാര്‍), ജിസ്മി വിന്‍സെന്റ് (സെന്റ് ജോസഫ്സ് യു.പി.എസ്., വെള്ളിലാപ്പിള്ളി) - ലീഡര്‍, മൈക്കിള്‍ ഡൊമിനിക് (എസ്.എച്ച്. യു.പി.എസ്., ഉള്ളനാട്) - ഡെപ്യൂട്ടി ലീഡര്‍, റിഷികേശ് ആര്‍. (ബാപ്പുജി പബ്ളിക്സ്കൂള്‍, എലിവാലി), റാണി അമൂല്യ ഡാല്‍ബി (നിര്‍മ്മല പബ്ളിക് സ്കൂള്‍ പിഴക്) - സെക്രട്ടറിമാര്‍, അശ്വിന്‍ റോസ് തോമസ് (നിര്‍മ്മല പിഴക്) പ്രോജക്ട് സെക്രട്ടറി, കൃഷ്ണേന്ദു അനില്‍ (ബാപ്പുജി പബ്ളിക് സ്കൂള്‍ എലിവാലി) - ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

പാലാ മേഖലാ പ്രവര്‍ത്തനോദ്ഘാടനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും

പാലാ: ദീപിക ബാലസഖ്യം പാലാ മേഖലാ പ്രവര്‍ത്തനോദ്ഘാടനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നേതൃസംഗമവും പാലാ സെന്റ് മേരീസ് എല്‍.പി. സ്കൂളില്‍ നടന്നു. സിസ്റര്‍ സ്റെല്ല മരിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. ജോയി ഏബ്രഹാം എംപി ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

മേഖലാ ഓര്‍ഗനൈസര്‍ പി.ജെ. ലില്ലിക്കുട്ടി, അരുവിത്തുറ മേഖലാ ഓര്‍ഗനൈസര്‍ വി.ടി.ജോസഫ്, ഡിന്റോ ഡേവീസ് എന്നിവര്‍ പ്രസംഗിച്ചു.

ദീപിക ബാലസഖ്യത്തിന്റെ മുന്‍ ഓര്‍ഗനൈസറായ ജോയി ഏബ്രഹാം എംപിയെ യോഗത്തില്‍ വച്ച് പൊന്നാടയണിയിച്ച് ആദരിച്ചു.

മേഖലാ ഭാരവാഹികളായി ഡിന്റോ ഡേവിസ് (സെന്റ് തോമസ് എച്ച്.എസ്.എസ്. പാലാ), ഐറിന്‍ ആന്‍ പ്രകാശ് (ചാവറ പബ്ളിക് സ്കൂള്‍ പാലാ) - കൌണ്‍സിലര്‍മാര്‍, അനൈന ജെ. ടോം (കാര്‍മ്മല്‍ പബ്ളിക് സ്കൂള്‍, പാലാ) - ലീഡര്‍, ശ്രീലക്ഷ്മി വര്‍മ്മ (എസ്.എച്ച്.ജി. എച്ച്.എസ്. ഭരണങ്ങാനം), - ഡെപ്യൂട്ടി ലീഡര്‍, സോണിറ്റ് തെരേസ ടോം (എസ്.എച്ച്.ജി. എച്ച്.എസ്., ഭരണങ്ങാനം), ജോസ് ടോം (കെ.ടി.ജെ.എം. ഹൈസ്കൂള്‍, ഇടമറ്റം), - ജനറല്‍ സെക്രട്ടറിമാര്‍, ലിയ തോമസ് (സെന്റ് ആന്റണീസ് എച്ച്.എസ്. കടപ്ളാമറ്റം) - പ്രോജക്ട് സെക്രട്ടറി, അക്ഷയ് ഷാജി (നിര്‍മ്മല്‍ ജ്യോതി പബ്ളിക് സ്കൂള്‍, പാലാക്കാട് )- ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.


ഡിസിഎല്‍ കരിമണ്ണൂര്‍ മേഖലാ ഭാരവാഹികള്‍

കരിമണ്ണൂര്‍: ദീപിക ബാലസഖ്യം കരിമണ്ണൂര്‍ മേഖലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഹോളിഫാമിലി എല്‍.പി. സ്കൂള്‍ ഹാളില്‍ നടന്നു. ഹെഡ്മിസ്ട്രസ് സിസ്റര്‍ ഫ്രാന്‍സ്ലിറ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേഖലാ രക്ഷാധികാരി റവ. ഡോ. സ്റാന്‍ലി കുന്നേല്‍ ശാഖാ ഭാരവാഹികളുടെ സംഗമം ഉദ്ഘാടനം ചെയ്തു. പ്രവിശ്യാ കോ- ഓര്‍ഡിനേറ്റര്‍ പി.ടി.തോമസ് മുഖ്യപ്രഭാഷണം നടത്തി. കുരുവിളജേക്കബ് പ്രസംഗപരിശീലനക്കളരിക്ക് നേതൃത്വം നല്‍കി.

പുതിയ ഭാരവാഹികളായി ഡോണ്‍ ഫ്രാന്‍സിസ് (ജയ്റാണി പബ്ളിക് സ്കൂള്‍ കാളിയാര്‍) - ലീഡര്‍, അമല മേരി വര്‍ഗീസ് (സെന്റ് ജോര്‍ജ് ഹൈസ്കൂള്‍, ഉടുമ്പന്നൂര്‍) - ഡെപ്യൂട്ടി ലീഡര്‍), അഭിഷേക് സിബി (സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കരിമണ്ണൂര്‍), അര്‍ച്ചന സന്തോഷ് (സെന്റ് മേരീസ് ഹൈസ്കൂള്‍ കോടിക്കുളം) - ജനറല്‍ സെക്രട്ടറിമാര്‍, എന്‍. സായ്റാം അനില്‍ (സെന്റ് ജോര്‍ജ് ഹൈസ്കൂള്‍, ഉടുമ്പന്നൂര്‍) - ട്രഷറര്‍, അലീഷാ ജോസഫ് (ജയ്റാണി കാളിയാര്‍) - പ്രോജക്ട് സെക്രട്ടറി), ശരണ്‍ രാജീവ് (സെന്റ് ജോസഫ്സ് കരിമണ്ണൂര്‍, അര്യ സന്തോഷ് (സെന്റ് ജോര്‍ജ് ഹൈസ്കൂള്‍, ഉടുമ്പന്നൂര്‍) - കൌണ്‍സിലര്‍മാര്‍, സ്നേഹ വി.ജെ., അഖില്‍ രാജു (സെന്റ് തോമസ് യു.പി.എസ്. ചെപ്പുകുളം) -എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.