സ്വകാര്യ ബസിന്റെ പിന്നില്‍ ബൈക്കിടിച്ചു യുവാവ് മരിച്ചു
സ്വകാര്യ ബസിന്റെ പിന്നില്‍ ബൈക്കിടിച്ചു യുവാവ് മരിച്ചു
Thursday, July 31, 2014 12:43 AM IST
വൈക്കം: സ്വകാര്യ ബസിന്റെ പിന്നില്‍ ബൈക്കിടിച്ചു യുവാവ് മരിച്ചു. കുടവെച്ചൂര്‍ ചന്ദ്രപ്പുരയ്ക്കല്‍ തിലകന്റെ മകന്‍ അഖില്‍ (21) ആണ് മരിച്ചത്.

അഖിലിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഉല്ലല പള്ളിയാട് സ്വദേശിയായ സുഹൃത്തിനെ പരിക്കുകളോടെ ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരം അഞ്ചിനു ഉദയനാപുരത്തെ ഇത്തിപ്പുഴ പാലത്തിനു സമീപമായിരുന്നു അപകടം.


പൂത്തോട്ടയില്‍ നിന്നും വൈക്കത്തേയ്ക്കു വരുകയായിരുന്ന സ്വകാര്യ ബസ് പാലത്തിനു സമീപമെത്തി പെട്ടെന്നു നിര്‍ത്തിയപ്പോള്‍ ബൈക്കു പിന്നിലിടിക്കുകയായിരുന്നെന്നു പറയപ്പെടുന്നു. അഖില്‍ കംപ്യുട്ടര്‍ സെയില്‍സ് ആന്‍ഡ് സര്‍വീസ് നടത്തിവരുകയായിരുന്നു. സിന്ധുവാണ് അഖിലിന്റെ മാതാവ് സഹോദരി അശ്വതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.