നല്ല ചരിത്ര പാഠപുസ്തകം ഉണ്ടാകണം: ആഷിഷ് നന്ദി
Thursday, July 31, 2014 12:45 AM IST
കൊച്ചി: ഇടതോ വലതോ എന്നതല്ല, നല്ല ചരിത്ര പാഠപുസ്തകങ്ങള്‍ ഉണ്ടാകുകയെന്നതാണു പ്രധാന കാര്യമെന്നു ചിന്തകനും സാമൂഹ്യ മനഃശാസ്ത്രജ്ഞനുമായ ആഷിഷ് നന്ദി. ഇടതും വലതും ഭരിക്കുമ്പോള്‍ പാഠപുസ്തകങ്ങളിലെ ഉള്ളടക്കം തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥ കുറെക്കൂടി കടന്നു.

അധികാരം മാറുമ്പോഴേ പാഠപുസ്തകങ്ങള്‍ മാറ്റാനായി പ്രസുകളിലേക്കുള്ള നെട്ടോട്ടം പരിഹാസ്യമാണ്. ബംഗ്ളാദേശിലേതുപോലെ ആവുകയാണോ ഇവിടെയുമെന്ന ആശങ്കയാണ് ഉയരുന്നത്. എല്ലാവര്‍ക്കും പഠിക്കാനും പഠിപ്പിക്കാനും കഴിയുന്ന നല്ല പാഠപുസ്തകങ്ങള്‍ ഉണ്ടാവുകയാണു വേണ്ടത്. - ആഷിഷ് നന്ദി പത്രസമ്മേളനത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.