പോലീസില്‍ തത്കാലം സ്ഥലമാറ്റം ഇല്ല: ചെന്നിത്തല
പോലീസില്‍ തത്കാലം സ്ഥലമാറ്റം ഇല്ല: ചെന്നിത്തല
Thursday, July 31, 2014 10:50 PM IST
തിരുവനന്തപുരം: പോലീസില്‍ തത്കാലം സ്ഥലമാറ്റം ഉണ്ടാകില്ലെന്നു മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ കുബേരയും ക്ളീന്‍ കാമ്പസ് സേഫ് കാമ്പസ് പരിപാടിയും നടക്കുന്നതിനാലാണു താത്കാലികമായി സ്ഥലമാറ്റം വേണ്െടന്നു തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പൊതുതാത്പര്യപ്രകാരമുള്ളതും വ്യക്തിപരമായ സ്ഥലമാറ്റ അപേക്ഷകളും പ്രത്യേകം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എഡിജിപിമാരായ എം.എന്‍. കൃഷ്ണമൂര്‍ത്തിയും വിന്‍സന്‍ എം. പോളും ഡിജിപിമാരാകാന്‍ യോഗ്യരാണ്. ഇക്കാര്യം സര്‍ക്കാര്‍ ഗൌരവമായി പരിശോധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഫയല്‍ ആരും പിടിച്ചുവച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.