എംഎല്‍എ ഹോസ്റലില്‍ പ്രതി താമസിച്ചോയെന്ന കാര്യം കണ്ടുപിടിക്കേണ്ടതു പോലീസ്: സ്പീക്കര്‍
എംഎല്‍എ ഹോസ്റലില്‍ പ്രതി താമസിച്ചോയെന്ന  കാര്യം കണ്ടുപിടിക്കേണ്ടതു പോലീസ്: സ്പീക്കര്‍
Thursday, July 31, 2014 10:50 PM IST
തിരുവനന്തപുരം: നിയമസഭാ ഹോസ്റലില്‍ പെണ്‍വാണിഭ കേസിലെ പ്രതി ഒളിവില്‍ താമസിച്ചോയെന്ന കാര്യം പോലീസാണു കണ്ടുപിടിക്കേണ്ടതെന്നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. പോലീസ് ഉദ്യോഗസ്ഥര്‍ നിയമസഭാ സെക്രട്ടറിയുടെ ഓഫീസിലെത്തി ഒരാളെ അറസ്റ് ചെയ്യാന്‍ അനുമതി തേടി. മൊബൈല്‍ ടവറിന്റെ ലോക്കേഷന്‍ മനസ്സിലാക്കിയാണ് അറസ്റ്റിന് അനുമതി തേടിയത്. തുടര്‍ന്നു വാച്ച് ആന്‍ഡ് വാര്‍ഡ് അന്വേഷണം നടത്തി.

എന്നാല്‍, ഒരു പ്രതിയെയും പോലീസ് നിയമസഭാ ഹോസ്റ്റലില്‍നിന്ന് അറസ്റ്റ് ചെയ്തിട്ടില്ലെന്നും സ്പീക്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പോലീസ് നിരീക്ഷണത്തിന്റെ ഫലമായി അയാള്‍ രക്ഷപ്പെട്ടു വാഹനത്തില്‍ പുറത്തു പോയി. പാറശാലയ്ക്കടുത്ത് വച്ച് വാഹനം മാറി കയറിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് വിവരം. നിയമസഭാ സമുച്ചയത്തിനുള്ളില്‍നിന്നോ ഹോസ്റ്റലില്‍നിന്നോ ഒരു പ്രതിയെയും അറസ്റ് ചെയ്തിട്ടില്ല. ഹോസ്റ്റലിലെ മുറികള്‍ സെര്‍ച്ച് ചെയ്യണമെന്നു പോലീസ് ആവശ്യപ്പെട്ടിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.


സ്പീക്കര്‍സ്ഥാനം ഒഴിയുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും: കാര്‍ത്തികേയന്‍

തിരുവനന്തപുരം: സ്പീക്കര്‍ സ്ഥാനത്തു നിന്നും ഒഴിയുന്നകാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നു സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍. ഇതു സംബന്ധിച്ച് തന്റെ സമീപനവും കാഴ്ച്ചപ്പാടും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാജിസന്നദ്ധതയില്‍ ഉറച്ചു നില്‍ക്കുന്നുണ്േടായെന്ന ചോദ്യത്തിനു താനിപ്പോഴും സ്പീക്കറാണെന്നും തന്റെ നാവിനു നിയന്ത്രണമുണ്െടന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.