സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസഹകരണ സമരം തുടരും
Friday, August 1, 2014 10:40 PM IST
തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന നിസഹകരണ സമരം തുടരും. ഇന്നലെ സര്‍ക്കാരും കേരള മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണു സമരം തുടരാന്‍ അസോസിയേഷന്‍ തീരുമാനിച്ചത്.

ഈ മാസം ഏഴിനു നടക്കേണ്ട ഡിഎംഒ കോണ്‍ഫറന്‍സ് ബഹിഷ്കരിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്. നിസഹകരണ സമരം പണിമുടക്കിലേക്കു നീങ്ങുമെന്ന സൂചനയും സംഘടനാ നേതാക്കള്‍ നല്‍കി.

സമരം പിന്‍വലിച്ചാല്‍ ഡയസ്നോണും പിന്‍വലിക്കാമെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. ഇതു ഡോക്ടര്‍മാര്‍ അംഗീകരിച്ചെങ്കിലും മറ്റു ചില കാര്യങ്ങളില്‍ തീരുമാനമാകാതിരുന്നതിനാലാണു സമരം തുടരാന്‍ തീരുമാനിച്ചത്. കഴിഞ്ഞ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതില്‍ തീരുമാനമായില്ല. ഡയസ്നോണ്‍ നിലനില്‍ക്കുന്നതിനാല്‍ ഡോക്ടര്‍മാര്‍ക്ക് ശമ്പളം കിട്ടാത്ത സ്ഥിതിവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.