ചങ്ങനാശേരി അതിരൂപതയില്‍ ദളിത് ക്രൈസ്തവ അവകാശ പ്രഖ്യാപനം 15ന്
Friday, August 1, 2014 10:42 PM IST
ചങ്ങനാശേരി: ദളിത് ക്രൈസ്തവര്‍ക്കു പട്ടികജാതി സംവരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു ചങ്ങനാശേരി അതിരൂപത 15ന് അവകാശ പ്രഖ്യാപനദിനം ആചരിക്കും. അന്നേ ദിവസം ഇടവക ദൈവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സഭാംഗങ്ങള്‍ പ്രത്യേക പ്രതിജ്ഞയെടുക്കും. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആഹ്വാനപ്രകാരം ദളിത് ക്രൈസ്തവരുടെ പ്രശ്നങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ജസ്റീസ് സണ്‍ഡേ ആചരണം 17നു വിപുലമായ പരിപാടികളോടെ എസ്ബി കോളജിലെ മാര്‍ കാവുകാട്ടുഹാളില്‍ ന ടത്താനും വികാരിജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയല്‍, ജോയിന്റ് സെക്രട്ടറി ജോസഫ് മറ്റപ്പറമ്പില്‍, ഫാ. ബെന്നി കുഴിയടിയില്‍, ഫാ. ജോസഫ് പനക്കേഴം, ഫാ. എബി ചങ്ങങ്കേരി, ഫാ. സാവിയോ മാനാട്ട്, ജയിംസ് ഇലവുങ്കല്‍, ലാലി ഇളപ്പുങ്കല്‍, ബാബു വള്ളപ്പുര, സി.റ്റി. തോമസ്, ലിബിന്‍ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി മോണ്‍. ജോസഫ് മുണ്ടകത്തില്‍ ചെയര്‍മാന്‍, അഡ്വ. ജോജി ചിറയില്‍ ജനറല്‍ കണ്‍വീനര്‍, ഫാ. ബെന്നി കുഴിയടിയില്‍ കോ-ഓര്‍ഡിനേറ്റര്‍, ജയിംസ് ഇലവുങ്കല്‍ കണ്‍വീനര്‍, എന്നിവരുടെ നേതൃത്വത്തിലുള്ള കോര്‍കമ്മിറ്റിയും 51 അംഗങ്ങള്‍ ഉള്‍പ്പെടുന്ന വിവിധ കമ്മിറ്റികളെയും യോഗത്തില്‍ തെര ഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.