ലഹരി വിരുദ്ധ വിവരശേഖരണം: ഉദ്ഘാടനം നാളെ
Friday, August 1, 2014 10:42 PM IST
തിരുവനന്തപുരം: ലഹരി പദാര്‍ഥങ്ങളുടെ ഉല്പാദനം, വിപണനം, ഉപഭോഗം സംബന്ധിച്ച വിവരം അറിയിക്കുന്നയാളിന്റെ പേരോ മറ്റ് വിശദാംശങ്ങളോ വെളിപ്പെടുത്താതെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിനുവേണ്ടി വിവരശേഖരണപ്പെട്ടി സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12.30 ന് എ.പ്രദീപ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കോഴിക്കോട് ജെഡിടി ഇസ്ലാം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഫിഷറീസ് - തുറമുഖ -എക്സൈസ് വകുപ്പ് മന്ത്രി കെ.ബാബു നിര്‍വഹിക്കും.


ചടങ്ങില്‍ മേയര്‍ എ.കെ.പ്രേമജം മുഖ്യതിഥിയായിരിക്കും. എം.കെ.രാഘവന്‍ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, എക്സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍, ജില്ലാ കളക്ടര്‍ സി.എ.ലത എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.