ട്രാഡയ്ക്കു ദേശീയ പുരസ്കാരം: ആഘോഷം നാളെ മാങ്ങാനത്ത്
Friday, August 1, 2014 10:43 PM IST
കോട്ടയം: ക്രൈസ്തവ സഭകളുടെ സംയുക്ത മദ്യവര്‍ജന സമിതിയായ ട്രാഡയ്ക്കു ദേശീയ അവാര്‍ഡ് ലഭിച്ചതിന്റെ ആഘോഷം നാളെ മാങ്ങാനത്തു നടക്കും. ഉച്ചകഴിഞ്ഞു രണ്ടിനു ട്രാഡയില്‍ ചേരുന്ന സമ്മേളനം സിഎസ്ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ റവ.ഡോ. തോമസ് കെ. ഉമ്മന്‍ ഉദ്ഘാടനം ചെയ്യും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റം വലിയമെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍ ട്രാഡയുടെ മുഖ്യസംഘാടകരിലൊരാളായ സിസ്റര്‍ ഡോ. ജോവാന്‍ ചുങ്കപ്പുരയുടെ സന്യാസ ജീവിത സുവര്‍ണജൂബിലി ആഘോഷവും നടക്കും. വനിതാ കമ്മീഷന്‍ അംഗം ഡോ.ലിസി ജോസ്, സിസ്റര്‍ ജോവാന്‍ ചുങ്കപ്പുരയെ ആദരിക്കും. പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, രാഷ്ട്രദീപിക സിഎംഡി മോണ്‍. മാത്യു എം. ചാലില്‍, റവ. സാം മാത്യു, ഫാ. ജോയി പേരിയ, റോയി ജോണ്‍, ടി.കെ. രാജഗോപാല്‍, ബൈജു ചെറുകോട്ടയില്‍, ജോണ്‍സണ്‍ ഇടയാന്മുള, ഫാ. തോമസ് കൊച്ചേളച്ചേങ്കളം, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, തോമസ് പി. ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. സിഎസ്ഐ മാര്‍ത്തോമ്മാ, കാത്തോലിക്കാ, യാക്കോബായ, ഓര്‍ത്താഡോക്സ് സഭാ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന സംയുക്ത സമിതിയുടെ മേല്‍നോട്ടത്തിലാണു ട്രാഡ പ്രവര്‍ത്തിക്കുന്നത്.


1987ല്‍ മാങ്ങാനത്തെ വാടകവീട്ടിലാണ് ട്രാഡ പ്രവര്‍ത്തനം തുടങ്ങിയത്. രാജ്യത്തെ ഏറ്റവും മികച്ച ലഹരിവിരുദ്ധ പ്രസ്ഥാനത്തിനുള്ള അവാര്‍ഡ് അടുത്തിടെ രാഷ്ട്രപതിയില്‍നിന്നു ലഭിച്ചിരുന്നു. പത്രസമ്മേളനത്തില്‍ സിസ്റര്‍ ഡോ. ജോവാന്‍ ചുങ്കപ്പുര, റവ. തോമസ് പി. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.