സ്റുഡന്റ് നഴ്സസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കൊച്ചിയില്‍
Friday, August 1, 2014 10:56 PM IST
കൊച്ചി: സ്റുഡന്റ് നഴ്സസ് അസോസിയേഷന്റെ (എസ്എന്‍എ) 51-ാം സംസ്ഥാന സമ്മേളനവും കലാമത്സരങ്ങളും ഇന്നും നാളെയുമായി കൊച്ചിയില്‍ നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഇന്നു രാവിലെ ഒന്‍പതിനു ഹൈബി ഈഡന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്റുഡന്റ് നഴ്സസ് അസോസിയേഷന്‍ പ്രസിഡന്റ് പ്രഫ. റോയ് കെ. ജോര്‍ജ് അധ്യക്ഷത വഹിക്കും. ട്രെയിന്‍ഡ് നഴ്സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് സിസ്റര്‍ ഗില്‍ബര്‍ട്ട് മുഖ്യപ്രഭാഷണം നടത്തും. നടന്‍ കലാഭവന്‍ പ്രജോദ് മുഖ്യാതിഥിയാകും.


അഞ്ചു വേദികളിലായാണ് മത്സരങ്ങള്‍. ഡി. അനീഷ്, യാസിന്‍ ഷാഫി, സെക്രട്ടറി രേഷ്മ റോബര്‍ട്ട്, ദിവ്യ റോസ് തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.